വയനാട് ഉയർന്ന പോളിംഗിലേക്ക് : പനമരത്ത് ചെറിയ സംഘർഷ സാധ്യത പരിഹരിച്ചു.
വയനാട് പനമരം കാപ്പുംചാൽ എൽ പി സ്‌കൂളിലെ പോളിംഗ് ബൂത്തിൽ അന്ധയായ എസ് ടി വനിതയെ ഐഡി കാർഡില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വോട്ട് ചെയ്യാനനുവദിക്കാതെ തിരിച്ചയച്ചത് നേരിയ തോതിൽ സംഘർഷത്തിനിടയാക്കി. ബന്ധുവിനൊപ്പം എത്തിയ അജിതയെയാണ് തിരിച്ചയച്ചത്. സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെ ഐ.ഡി കാർഡില്ലാതെ തന്നെ വോട്ട് ചെയ്യാൻ റിട്ടേണിങ് ഓഫീസർ അനുമതി നൽകുകയായിരുന്നു.
Time :1. PM വയനാട്
ജില്ലയിൽ വോട്ടിംഗ് ശതമാനം 47.26%
ആകെ 295579 പേർ വോട്ട് ചെയ്തു
പുരുഷന്മാർ – 144738
സ്ത്രീകൾ – 150841
ട്രാൻസ്ജെൻഡേഴ്സ് – 0



Leave a Reply