May 18, 2024

ഡോക്ടർമാർ നാളെ ഒ.പി. ബഹിഷ്കരിക്കും: ഐ.എം.എ. യും. കെ.ജി.എം. ഒ.എയും സമരത്തിൽ പങ്കെടുക്കും.

0
*നാളെ (ഡിസംബർ 11 ) ഒ. പി. പ്രവർത്തിക്കുന്നതല്ല
ആയുർവേദക്കാർക്ക് സർജറി ചെയ്യാനുള്ള അനുമതി നൽകുന്നതിലൂടെ പൊതുജനാരോഗ്യം അപകടത്തിലാക്കുന്നതും സങ്കര വൈദ്യം പ്രോത്സാഹിപ്പിക്കുന്നതുമായ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ  നേതൃത്വത്തിൽ ദേശവ്യാപകമായി നടക്കുന്ന സമരത്തിൻ്റെ ഭാഗമായി  വയനാട്ടിലെയും മോഡേൺ മെഡിസിൻ ഡോക്ടർമാർ നാളെ (ഡിസംബർ 11 )രാവിലെ ആറു മണി മുതൽ വൈകിട്ട് ആറ് മണി വരെ ഒ പി ബഹിഷ്കരിക്കുന്നു.
 Elective (മുൻകൂട്ടി നിശ്ചയിച്ച, എമർജൻസി അല്ലാത്ത) ശസ്ത്രക്രിയകളും ആശുപത്രികളിൽ നാളെ  ഉണ്ടായിരിക്കുന്നതല്ല.
പൊതുജനങ്ങളുടെ ആരോഗ്യത്തിന് നേർക്കുള്ള കേന്ദ്ര സർക്കാരിൻ്റെ കടന്നു കയറ്റം മനസ്സിലാക്കി, അതിനെതിരെയുള്ള  സമരത്തോട് സഹകരിക്കണമെന്നും *_അത്യാഹിത ആവശ്യങ്ങൾക്ക് മാത്രമായി ആശുപത്രി സന്ദർശനം ചുരുക്കണമെന്നും പൊതു ജനങ്ങളോട് ഐ.എം എ വയനാട് ജില്ലാക്കമ്മറ്റി ചെയർമാൻ ഡോ. മോഹനൻ ഇ. പി.യും ഐ എം എ കൽപ്പറ്റ പ്രസിഡെന്റ് ഡോ. രാജേഷ്കുമാർ എം.പി.യും  അഭ്യർത്ഥിച്ചു.
അത്യാഹിതം വിഭാഗവും കോവിഡ് ചികിത്സയും തടസ്സം കൂടാതെ നടക്കും.
KGMCTA, KGMOA, KPMCTA തുടങ്ങി സർക്കാർ/സ്വകാര്യ മേഖലയിൽ ഉള്ള എല്ലാ ഡോക്ടർമാരും ഈ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
 
ഡോ. ഇ.പി. മോഹനൻ
ചെയർമാൻ,
വയനാട് ജില്ലാ കമ്മറ്റി
ഡോ. രാജേഷ്കുമാർ എം.പി.
ക്കും:
പ്രസിഡെന്റ്,
ഐ.എം.എ കൽപറ്റ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *