വയനാട് ജില്ലയില്‍ 234 പേര്‍ക്ക് കൂടി കോവിഡ് · 201 പേര്‍ക്ക് രോഗമുക്തി
· 232 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (13.12.20) 234 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 201 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 232 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേർ വിദേശത്ത് നിന്ന് എത്തിയതാണ്. 6 പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 13366 ആയി. 11300 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 81 മരണം. നിലവില്‍ 1985 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1273 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
പുൽപ്പള്ളി സ്വദേശികളായ 32 പേർ, പൊഴുതന 26 പേർ, മേപ്പാടി 21 പേർ, ബത്തേരി 19 പേർ, വെള്ളമുണ്ട 18 പേർ, വെങ്ങപ്പള്ളി 16 പേർ, മാനന്തവാടി 13 പേർ, മീനങ്ങാടി 12 പേർ, പടിഞ്ഞാറത്തറ 10 പേർ, കൽപ്പറ്റ 9 പേർ, കോട്ടത്തറ 8 പേർ, എടവക, മൂപ്പൈനാട്, കണിയാമ്പറ്റ 7 പേർ വീതം, മുട്ടിൽ, പനമരം 6 പേർ വീതം, പൂതാടി 3 പേർ, മുള്ളൻകൊല്ലി, നെന്മേനി, തവിഞ്ഞാൽ, തൊണ്ടർനാട്, വൈത്തിരി രണ്ടു പേർ വീതം, അമ്പലവയൽ, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. ഡിസംബർ രണ്ടിന് ഇസ്രായേലിൽ നിന്നും, ഡിസംബർ മൂന്നിന് നേപ്പാളിൽ നിന്നും എത്തിയ ബത്തേരി സ്വദേശികളാണ് വിദേശത്തു നിന്ന് എത്തി രോഗബാധിതരായത്.
*201 പേര്‍ക്ക് രോഗമുക്തി*
മേപ്പാടി സ്വദേശികളായ 15 പേർ, മാനന്തവാടി 10 പേർ, ബത്തേരി 9 പേർ, കണിയാമ്പറ്റ 8 പേർ, മീനങ്ങാടി, കൽപ്പറ്റ, പുൽപ്പള്ളി 7 പേർ വീതം, മൂപ്പൈനാട് 5 പേർ, മുട്ടിൽ, പടിഞ്ഞാറത്തറ, തരിയോട്, തിരുനെല്ലി, വൈത്തിരി 4 പേർ വീതം, എടവക, പനമരം 2 പേർ വീതം, നെന്മേനി, വെള്ളമുണ്ട, തവിഞ്ഞാൽ, കോട്ടത്തറ, മുള്ളൻകൊല്ലി, പൊഴുതന സ്വദേശികളായ ഒരോരുത്തരും, രണ്ട് കണ്ണൂർ സ്വദേശികളും, ഒരു എറണാകുളം സ്വദേശിയും, വീടുകളിൽ ചികിത്സയിലുള്ള 100 പേരുമാണ് രോഗമുക്തരായത്.
.
Leave a Reply