“ആതുര സേവനം എന്നിലൂടെ” : പുസ്തകം പ്രകാശനം ചെയ്തു.
കൽപ്പറ്റ: ആതുര സേവന രംഗത്ത് 50 വർഷം പിന്നിട്ട ഡോ.ടി.പി.വ സുരേന്ദ്രൻ്റെ സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിൽ തയ്യാറാക്കിയ “ആതുര സേവനം എന്നിലൂടെ” എന്ന പുസ്തകം കൽപ്പറ്റ റോട്ടറി ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയിൽ ഡോ. ഗോകുൽ ദേവ് പ്രകാശനം ചെയ്തു. നീർമാതളം ബുക്ക് സ് പബ്ലിഷ് ചെയ്ത പുസ്തകത്തിൻ്റെ അവതരണം അനിൽ കുറ്റിച്ചിറ നടത്തി. ആതുരസേവന രംഗത്ത് അഞ്ച് പതിറ്റാണ്ടോളം പ്രവർത്തിച്ച ഒരു ഭീഷഗ്വരൻ്റെ തുറന്നെഴുത്താണ് ഈ പുസ്തകം' '. ഏറിയ പങ്കും വികസനം കടന്നു ചെല്ലാത്ത വയനാട് ജില്ലയിലായിരുന്നു ഡോ: ടി.പി.വി സുരേന്ദ്രൻ്റെ പ്രവർത്തന മേഖല. വിവിധ തരം ഉന്നത വ്യക്തികളുടെയും സാധാരണക്കാരായ തൊഴിലാളികളുടെയും ജീവിതങ്ങളുമായി ഇഴ ചേർത്ത് രചിച്ച അനുഭവത്തിൻ്റെ ആകർഷണീയമായ കുറിപ്പുകളാണ് ഈ പുസ്തകത്തിൽ അനാവരണം ചെയ്തിട്ടുള്ളത്. റോട്ടറി ഇൻറർനാഷണൽ കൽപ്പറ്റ ചാപ്റ്റർ പ്രസിഡൻറ് അഡ്വ.ഷൈജു മാണിശേരിൽ സ്വാഗതം പറഞ്ഞു. അഡ്വ. പി. ചാത്തുക്കുട്ടി, ഡോ.ആദർശ്, ബത്തേരി റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് വിനയൻ, ബിജോഷ് മാന്വൽ, ടി.പി.സി. രവീന്ദ്രൻ, അഡ്വ.പി.സുരേഷ്, ഡോ.ടി.പി.വി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Leave a Reply