April 29, 2026

വയനാട് ജില്ലയില്‍ 239 പേര്‍ക്ക് കൂടി കോവിഡ്: .157 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
.എല്ലാവർക്കും സമ്പർക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (19.12.20) 239 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 157 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകർ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14667 ആയി. 12330 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 87 മരണം. നിലവില്‍ 2250 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1421 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
മേപ്പാടി സ്വദേശികളായ 36 പേർ, കണിയാമ്പറ്റ 22 പേർ, എടവക 21 പേർ, ബത്തേരി 20 പേർ, പനമരം 18 പേർ, കൽപ്പറ്റ 15 പേർ, നൂൽപ്പുഴ 12 പേർ, വേങ്ങപ്പള്ളി, കോട്ടത്തറ 11 പേർ വീതം, തവിഞ്ഞാൽ, മുട്ടിൽ 10 പേർ വീതം, പടിഞ്ഞാറത്തറ, പൂതാടി 8 പേർ വീതം, മാനന്തവാടി, മൂപ്പൈനാട് 6 പേർ വീതം, വൈത്തിരി 5 പേർ, പുൽപ്പള്ളി, തിരുനെല്ലി 4 പേർ വീതം, നെന്മേനി, പൊഴുതന 3 പേർ വീതം, തൊണ്ടർനാട് രണ്ടു പേർ, അമ്പലവയൽ, മുള്ളൻകൊല്ലി, തരിയോട്, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
*157 പേര്‍ക്ക് രോഗമുക്തി*
മുട്ടിൽ, വെള്ളമുണ്ട 8 പേർ വീതം, കൽപ്പറ്റ 7 പേർ, ബത്തേരി 6 പേർ, പനമരം 5 പേർ, പൊഴുതന 4 പേർ, പുൽപ്പള്ളി, മേപ്പാടി 3 പേർ വീതം, മൂപ്പൈനാട്, എടവക, പടിഞ്ഞാറത്തറ, മാനന്തവാടി 2 പേർ വീതം, തരിയോട്, പൂതാടി, തവിഞ്ഞാൽ, കണിയാമ്പറ്റ, മീനങ്ങാടി സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 100 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *