തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിജയിച്ച സ്ഥാനാർത്ഥികൾക്ക് സ്വീകരണം നൽകി
വെള്ളമുണ്ട: ബാണാസുര സ്വാശ്രയ സംഘത്തിൻ്റെ നേതൃത്ത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിജയിച്ച സ്ഥാനാർത്ഥികൾക്ക് സ്വീകരണം നൽകി.വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് 18 വാർഡ് മെംമ്പർ ശ്രീ സി.എം അനിൽകുമാർ, 19 വാർഡ് മെംബർ പി.എ.അസീസ് ,20 വാർഡ് മെംബർ ശാരദ അത്തി മുറ്റം ,പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് നിയുക്ത പ്രസിഡൻ്റ് പി.ബാലൻ എന്നിവരെ ആലക്കണ്ടി കൈരളി ഗ്രന്ഥാലയത്തിൽ വെച്ച് ബാണാസുര സ്വാശ്രയ സംഘം ആദരിച്ചു. അനിൽകുമാർ .ടി.ആർ പുരസ്കാര സമർപ്പണം നടത്തി.പ്രജീഷ് ബി.ആർ അദ്ധ്യക്ഷത വഹിച്ചു. നിതിൽ ദാസ് തൈപ്പറമ്പിൽ സ്വാഗതവും ,അജീഷ്.ബി.ആർ നന്ദിയും പറഞ്ഞു.





Leave a Reply