June 13, 2026

മാനന്തവാടി നഗര സഭയിൽ പി.വി.എസ്.മൂസ വൈസ് ചെയർപേഴ്സൺ.

0
IMG-20201228-WA0165.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി നഗര സഭയിൽ കോൺഗ്രസിലെ സി.കെ.രത്ന വല്ലി  ചെയർപേഴ്സൺ . ലീഗിലെ പി.വി.എസ്.മൂസ വൈസ് ചെയർപേഴ്സൺ. കുഴിനിലം ഡിവിഷനിൽ നിന്നും വിജയിച്ച കോൺഗ്രസ് വിമത എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്തു. രക്നവല്ലിക്ക് 19 വോട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.സുലോചനയ്ക്ക് 17 വോട്ടും ലഭിച്ചു.കൊവിഡ് ബാധിതനായതിനെ തുടർന്ന് മുൻ ചെയർമാനായിരുന്ന വി.ആർ.പ്രവീജ് പി.പി.ഇ.കിറ്റ് ധരിച്ചാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്.
രാവിലെ 11 മണിക്ക് തന്നെ വരണാധികാരി പടിഞ്ഞാറത്തറ ബാണാസുര സാഗർ കെ.എസ്.ഇ.ബി പ്രൊജക്ട് എക്സികുട്ടീവ് എൻജീനീയർ എ.എസ്.ഷീനയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങി.രക്നനവല്ലിയുടെ പേര് കോൺഗ്രസിലെ ജേക്കബ് സെബാസ്റ്റ്യൻ നിർദ്ദേശിക്കുകയും പി.വി. ജോർജ് പിൻതാങ്ങുകയും ചെയ്തു.വി.കെ.സുലോചനയുടെ പേര് സീമന്തിനി സുരേഷ് നിർദ്ദേശിക്കുകയും ഉഷ കേളു പിൻതാങ്ങുകയും ചെയ്തു.തുടർന്ന് നടന്ന വോട്ടെടുപ്പിൽ സി.കെ.രക്നവല്ലിക്ക് 19 വോട്ടും വി.കെ.സുലോചനയ്ക്ക് 17 വോട്ടും ലഭിച്ചു.കൊവിഡ് ബാധിതനായതിനെ തുടർന്ന് വി.ആർ.പ്രവീജിൻ്റെ ബാലറ്റ് എൽ.ഡി.എഫ് ചീഫ് വിപ്പ് അബ്ദുൾ ആസിഫ് കൈവശം നൽകുകയും ആംബുലൻസിൽ വെച്ച് പ്രവീജ് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. കുഴി നിലവാർഡിൽ നിന്നും കോൺഗ്രസ് വിമതയായി മത്സരിച്ച ലേഖ രാജീവൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.സുലോചനയ്ക്ക് വോട്ട് ചെയ്തു.35 കൗൺസിലർമാരെയും ഒറ്റകെട്ടായി കണ്ടു കൊണ്ട് നഗരസഭയുടെ വികസനത്തിനായി പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കി വികസനം നടത്തുമെന്ന് ചെയർപേഴ്‌സൺ രത്നവല്ലി പറഞ്ഞു .
      ഉച്ചകഴിഞ്ഞ് 2 മണിക്ക് വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് ലീഗിലെ പി.വി.എസ്.മൂസയുടെ പേര് പി.ഷംസുദീൻ നിർദ്ദേശിക്കുകയും ആലീസ് സിസിൽ പിൻതാങ്ങുകയും സി.പി.എം ലെ വി.ആർ പ്രവീജീനെ വിപിൻ വേണുഗോപാൽ  നിർദ്ദേശിക്കുകയും വർഗ്ഗീസ് ജേക്കബ് പിൻതാങ്ങുകയും ചെയ്തു.തുടർന്ന് നടന്ന വോട്ടെടുപ്പിൽ പി.വി.എസ്.മൂസയ്ക്ക് 19 വോട്ടും വി.ആർ.പ്രവീജിന് 17 വോട്ടും ലഭിക്കുകയുണ്ടായി.19 വോട്ട് ലഭിച്ച പി.വി.എസ് മൂസ വൈസ് ചെയർപേഴ്സണായും തിരഞ്ഞെടുത്തു. വിജയത്തിൽ ആഹ്ലാദം പങ്കിട്ട് യു.ഡി.എഫ് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തുകയും പായസവിതരണം നടത്തുകയും ചെയ്തു.പൊരുവക ഡിവഷനിൽ നിന്നും 42 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സി.കെ.രത്നവല്ലി തിരഞ്ഞെടുത്തത്.അമ്പുകുത്തി ഡിവിഷനിൽ നിന്നും 102 വോട്ടിൻ്റെ  ഭൂരിപക്ഷത്തിനാണ് പി.വി.എസ് മൂസ വിജയിച്ചത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *