September 22, 2026

യു.ഡി.എഫിനെ ദുർബലപ്പെടുത്താൻ പി.ജെ. ജോസഫ് ശ്രമിക്കുന്നുവെന്ന് ജേക്കബ്ബ് വിഭാഗം.

0
IMG-20201228-WA0151.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് ഭരണം നഷ്ടപ്പെട്ടതിന്
പിന്നിൽ പി.ജെ ജോസഫെന്ന് ജേക്കബ്ബ് വിഭാഗം. 
കൽപ്പറ്റ : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് ഭരണം നഷ്ടപ്പെട്ടതിൽ പി.ജെ. ജോസഫിന് പങ്കുണ്ടന്ന് കേരള കോൺഗ്രസ്  ജേക്കബ്ബ് വിഭാഗം നേതാക്കൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.  തോണിച്ചാൽ ഡിവിഷനിൽ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ക്ക് എതിരെ റിബല്ലിനെ നിർത്തി തോൽപ്പിച്ചത് പി.ജെ ജോസഫിന്റെ മൗന അനുവാദത്തോടൊയാണന്ന് കേരള കോൺഗ്രസ് ജേക്കബ്ബ് വർക്കിംഗ് ചെയർമാൻ എം.സി. സെബാസ്റ്റ്യൻ പറഞ്ഞു.. യു.ഡി.എഫിന്റെ മുഴുവൻ സംസ്ഥാന നേതാക്കളും പ്രചരണത്തിന്  അവിടെ വന്നിട്ടും ജോസഫ് ഗ്രൂപ്പിന്റെ ആരും വന്നില്ല. യു.ഡി.എഫ് നേതൃത്വം റിബ്ബലിനെ പിൻവലിക്കാൻ ജോസഫ് ഗ്രൂപ്പിനോട് ആവശ്യപ്പെട്ടപ്പോൾ തങ്ങൾക്ക് സ്ഥാനാർത്ഥിയുമായി ബന്ധമില്ല   എന്ന് പറഞ്ഞു.  ജോസഫ് ഗ്രൂപ്പിന്റെ സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗമായ ജോസ് തലച്ചിറ ആണ് റിബല്ലിന് നേതൃത്വം നൽകിയത്. ഈ സഹചര്യത്തിൽ യു.ഡി.എഫ് ജില്ല, സംസ്ഥാന നേതൃത്വം ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കണം. മീനങ്ങാടി ജില്ലാ പഞ്ചായത്ത് ഡിവിഷൻ  ജോസഫ് ഗ്രൂപ്പ് ചോദിച്ച് വാങ്ങുകയും തോണിച്ചാൽ ബ്ലോക്ക് ഡിവിഷൻ ജേക്കബ് ഗ്രൂപ്പിന് നൽകുകയുമാണ് ചെയ്തത്.മീനങ്ങാടിയിൽ 2500 വോട്ടിന് തോറ്റത്  ജോസഫ് ഗ്രൂപ്പിന്റെ ദുർബല നേതൃത്വമാണ് സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം പി.ജെ ജോസഫ് ഏറ്റെടുക്കണം. സംസ്ഥാനത്ത് പല ജില്ലകളിലും ഇതു പോലെ റിബ്ബലുകളെ നിർത്തിയിട്ടുണ്ട്. ഇത് യു.ഡി.എ ഫിനെ ദുർബലമാക്കുമെന്നും എം.സി.സെബാസ്റ്റ്യൻ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *