September 27, 2023

പറളിക്കുന്നിലെ കൊലപാതകവും സാക്ഷിയുടെ ദുരൂഹ മരണവും: പുതിയ അന്വേഷണ സംഘം വേണമെന്ന് ആക്ഷൻ കമ്മിറ്റി

0
IMG-20201229-WA0092.jpg
.
കൽപ്പറ്റ: പറളിക്കുന്നിലെ കൊലപാതകവും സാക്ഷിയുടെ ദുരൂഹ മരണവും സംബന്ധിച്ച് പുതിയ അന്വേഷണ സംഘം വേണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 
2020 ഡിസംബർ 21-ാം തിയതി മലപ്പുറം കരിപ്പൂർ സ്വദേശിയായ ലത്തീഫ് എന്നയാൾ പറളിക്കുന്നിൽ വച്ച് കൊല്ലപ്പെട്ട സംഭവത്തിൽ ജസ്ന, ജംഷാൻ എന്നിവർ കോടതി റിമാന്റിൽ ജയിലിൽ കിടക്കുമ്പോഴാണ് ഇവ രുടെ സഹോദരൻ ജംഷീർ എന്ന യുവാവ് കിണറ്റിൽ മരിച്ചനിലയിൽ കാണപ്പെടുന്നത്. ആദ്യകൊലക്കേസിൽ സുപ്രധാന സാക്ഷിയാകേണ്ടയാളാണ് ജംഷീർ എന്ന് പോലീസും നാട്ടുകാരും വിശ്വസിച്ച സാഹചര്യത്തിൽ ഈ ദുരൂഹമരണം കേവലം ആത്മഹത്യയെന്ന നിലയിൽ മാത്രമാണോ കണേണ്ടതെന്ന് നാട്ടുകാർ സംശയിക്കുന്നു.
കിണറ്റിൽ വീണരിച്ച മകന്റെ മൃതദ്ദേഹം വച്ചു കൊണ്ട് കൊലക്കേസിൽ റിമാന്റിലായ പ്രതികളെ രക്ഷിക്കുവാനാണ് മാതാവ് സാജിറ ശ്രമിച്ചത്.കൊലപാതകത്തിൽ ജസ്നക്കും  ജംഷാനും പങ്കില്ലന്ന് പത്രസമ്മേളനത്തിലും ഇവർ ആരോപിച്ചിരുന്നു. . എങ്കിൽ ജസ്നയുടെയും  സാജിറയുടെയും വീട്ടിൽ വച്ച് അവരുടെ അമ്മാവനായ നൗഷാദി ന്റെയും സാന്നിദ്ധ്യത്തിൽ നടന്ന കൊലപാതകം ചെയ്തത് ആരാണെന്ന് അവർ പറയേണ്ടതല്ലേ? കിണറ്റിൽ വീണ് മരിച്ച് ഭിന്നശേഷിക്കാരനായ ജംഷീറിന്റെ തലയിൽ കെട്ടിവെച്ച് മക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമ മാണ് നടക്കുന്നത്. അപ്പോഴാണ് കിണറ്റിവീണ് മരിച്ചത് കൂടുതൽ സംശയാസ്പദമാകുന്നത്.
വെളുപ്പിന് സാജിറയുടെ വീട്ടിൽ കൈകാലുകൾ കെട്ടിയിട്ട് മരിക്കുന്ന അവസ്ഥയിലാണല്ലോ പോലീസ് ലത്തീഫിന്റെ ശരീരം സാജിതയുടെ വീട്ടിൽ നിന്ന് കൊണ്ടുപോയത്. പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ശേഷം തെളിവെടുപ്പിനായി ഇതുവരെ കൊണ്ടുവന്നില്ലാ എന്നാണ് അറിയുന്നത്. കിണറ്റിൽ ചാടി മരി ക്കാനുള്ള മാനസികശേഷിയുളളയാളല്ല ജംഷീർ എന്നതാണ് നാട്ടുകാരുടെയും അവനെ അറിയുന്നവരുടെയും അഭിപ്രായം. ലത്തീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഴുവൻ കാര്യങ്ങളും അറിയാവുന്ന വ്യക്തി യെയാണ് നഷ്ടപ്പെട്ടത്. അതുകൊണ്ട് കൂടിയാണ് ഈ മരണത്തിന്റെ ദുരൂഹത വർദ്ധിക്കുന്നത്.
ആയതുകൊണ്ട് ഈ കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയുളള സമഗ്രമായ അന്വേഷണമാണ് വേണ്ടത്, അതിന് പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെടുന്നത്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥൻ കേസ് വിവരങ്ങൾ മാധ്യമങ്ങൾക്ക് പോലും കൃത്യമായി നൽകുന്നില്ല എന്നാണ് അറിയുന്നത് എന്നും ഇവർ പറഞ്ഞു. 
പത്ര സമ്മേളനത്തിൽ  കർമ്മസമിതി ചെയർമാൻ പി.ഇ. ജോർജ് ക്കുട്ടി, കൺവീനർ ടി.ദാമോദരൻ, ബിജു, അബ്ദുൾ അസീസ് പാറത്തൊടുക എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *