September 21, 2026

മുട്ടിലിൽ പ്രസിഡണ്ടിൻ്റെ വോട്ട് അസാധുവായി : മറ്റൊരു യു.ഡി.എഫ്. അംഗവും വോട്ട് അസാധുവാക്കി.

0
IMG-20201230-WA0229.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി നസീമ മങ്ങാടനെ തെരഞ്ഞെടുത്തു.പഞ്ചായത്തിലെ  14 വാർഡിൽ യുഡിഫ് സ്ഥാനാർത്ഥിയായണ് നസീമ വിജയിച്ചത്.
പ്രസിഡണ്ട് സ്ഥാനാർത്ഥിയായ നസീമയുടെയും യു.ഡി.എഫിലെ തന്നെ പതിനഞ്ചാം  വാർഡംഗത്തിൻ്റെയും വോട്ട് അസാധുവായി. ഇത് ഏറെ നേരെ ആശങ്കക്കിടയാക്കി. 
 തദ്ദേശ തിരഞ്ഞെടുപ്പിൽ 19 വാർഡുകളിൽ  11 വാർഡുകളിലും വിജയിച്ചാണ് എൽഡിഎഫിൽ നിന്നും യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചത്.  പ്രസിഡൻറ് സ്ഥാനത്തേക്കുള്ള  വോട്ടെടുപ്പിൽ രണ്ട് വോട്ട് അസാധുവായിയെങ്കിലും യുഡിഎഫ് ഭരണം നേടുകയായിരുന്നു. 
 ജില്ലാ വ്യവസായ കേന്ദ്രത്തിലെ അസിഡൻ്റ് ഡയറക്ടർ എ അബ്ദുൾ ലത്തീഫായിരുന്നു വരണാധികാരി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *