September 21, 2026

അനസ് റോസ്‌ന സ്‌റ്റെഫി: വയനാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻ്റ്

0
1609316939854.jpg
By ന്യൂസ് വയനാട് ബ്യൂറോ
   
പൊഴുതന പഞ്ചായത്തിന്റെ പ്രസിഡന്റാവുകയാണ് ഇരുപത്തിമൂന്ന്കാരിയായ അനസ് റോസ്‌ന സ്റ്റെഫി. 
യുവസാരഥിയെ അദ്ധ്യക്ഷയായി കിട്ടിയതിന്റെ ആവേശത്തിലാണ് തോട്ടം മേഖലയായ പൊഴുതന ഗ്രാമ പഞ്ചായത്തിലെ ജനങ്ങൾ. സുഗന്ധഗിരിയില്‍ നിന്നാണ് അനസ് വിജയിച്ചത്. ഒരു സീറ്റിന് വ്യത്യാസത്തിൽ എൽഡിഎഫിന് ഭരണം നിലനിർത്താൻ അവസരം ലഭിച്ചതോടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് സ്റ്റെഫിയെ പരിഗണിക്കുകയായിരുന്നു. 
ഡിസാസ്റ്റർ മാനേജ്മെൻറ് പി ജി വിദ്യാർഥിനിയാണ്. സ്റ്റെഫി മത്സരിച്ച് വിജയിച്ചത് ജനറൽ വാർഡിൽ നിന്നുമാണ്. 
കന്നി വോട്ടറായ സ്റ്റെഫി താൻ ആദ്യം വോട്ട് ചെയ്ത് തെരഞ്ഞെടുപ്പിൽ വിജയിക്കുകയും പഞ്ചായത്തിൻറെ പ്രസിഡണ്ട് ആവുകയും ചെയ്യുന്ന സന്തോഷത്തിലാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *