October 13, 2024

വയനാട് ജില്ലാ പഞ്ചായത്തിൽ ചരിത്രത്തിലാദ്യമായി സി.പി.ഐ. ക്ക് വൈസ് പ്രസിഡന്റ് സ്ഥാനം:എസ്. ബിന്ദു ചുമതലയേറ്റു.

0
1609320849436.jpg
  
വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി സി.പി.ഐയിലെ എസ്. ബിന്ദു (മേപ്പാടി ഡിവിഷന്‍ അംഗം) തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് ബിന്ദു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായത്. മത്സര രംഗത്തുണ്ടായിരുന്ന എസ്. ബിന്ദു, ഐ.യു.എം.എലിലെ കെ.ബി നസീമ (കണിയാമ്പറ്റ ഡിവിഷന്‍ അംഗം) എന്നിവര്‍ക്ക് വോട്ടെടുപ്പില്‍ എട്ടു വോട്ടുവീതം ലഭിച്ചതിനെ തുടര്‍ന്നാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. എസ്. ബിന്ദുവിനെ എന്‍.സി പ്രസാദ് (പൊഴുതന) നാമനിര്‍ദ്ദേശം ചെയ്യുകയും സുശീല എ.എം (തിരുനെല്ലി) പിന്താങ്ങുകയും ചെയ്തു. കെ.ബി നസീമയെ അമല്‍ ജോയി (ചീരാല്‍) നാമനിര്‍ദ്ദേശം ചെയ്യുകയും എം. മുഹമ്മദ് ബഷീര്‍ (പടിഞ്ഞാറത്തറ) പിന്താങ്ങുകയും ചെയ്തു.
വിജയിച്ച എസ്. ബിന്ദു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് സംഷാദ് മരക്കാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് വൈസ് പ്രസിഡന്റിന്റെ ചേംബറിലെത്തി അവര്‍ ചുമതലയേറ്റു. 
വോട്ടെടുപ്പിനും നറുക്കെടുപ്പിനും ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, ഉപവരണാധികാരിയായ എ.ഡി.എം. കെ. അജീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. ഷൈജു, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. ജയപ്രകാശ്, മറ്റ് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കി.
ഇത്തവണ ആദ്യമായാണ് സി.പി.ഐ.ക്ക് ഒരു ജില്ലാ പഞ്ചായത്തംഗത്തെ ലഭിക്കുന്നത്.  
കഴിഞ്ഞ തവണ രണ്ട് സീറ്റിൽ സി.പി.ഐ. മത്സരിച്ചെങ്കിലും രണ്ടിലും വിജയിച്ചിരുന്നില്ല.  ഇത്തവണ വിജയിച്ച ഏക സി.പി. ഐ. അംഗമാണ്  ബിന്ദു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *