August 30, 2026

ജില്ലയില്‍ 165 പേര്‍ക്ക് കൂടി കോവിഡ് .298 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
.163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (31.12.20) 165 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 298 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16923  ആയി. 14466 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 102 മരണം. നിലവില്‍ 2355 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1630 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
അമ്പലവയല്‍ സ്വദേശികള്‍ 16, കല്‍പ്പറ്റ, ബത്തേരി, പടിഞ്ഞാറത്തറ  14 പേര്‍ വീതം, നെന്മേനി, മുട്ടില്‍  13 പേര്‍ വീതം, പുല്‍പള്ളി, മാനന്തവാടി  12 പേര്‍  വീതം, വൈത്തിരി 11, മൂപ്പൈനാട് 10, വെങ്ങപ്പള്ളി  6, മേപ്പാടി, തിരുനെല്ലി 5 പേര്‍ വീതം, പൊഴുതന, കോട്ടത്തറ 4 പേര്‍ വീതം, വെള്ളമുണ്ട  3, മുള്ളന്‍കൊല്ലി, പനമരം 2 പേര്‍ വീതം, എടവക, തവിഞ്ഞാല്‍, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിത രായത്. തമിഴ്‌നാട്ടില്‍ നിന്നും വന്ന ബത്തേരി സ്വദേശിക്കും കൊല്‍ക്ക ത്തയില്‍ നിന്നും വന്ന കല്‍പ്പറ്റ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. 
*298 പേര്‍ക്ക് രോഗമുക്തി*
മാനന്തവാടി സ്വദേശികള്‍ 14, നെന്മേനി 9, മേപ്പാടി, അമ്പലവയല്‍ 6 പേര്‍ വീതം, ബത്തേരി, പടിഞ്ഞാറത്തറ, കണിയാമ്പറ്റ  4 പേര്‍ വീതം, മുട്ടില്‍ 3, തൊണ്ടര്‍നാട്, വെള്ളമുണ്ട, മൂപ്പൈനാട്, നൂല്‍പ്പുഴ 2 പേര്‍ വീതം, പനമരം, കല്‍പ്പറ്റ, പുല്‍പള്ളി, വെങ്ങപ്പള്ളി, തിരുനെല്ലി, എടവക, തവിഞ്ഞാല്‍ സ്വദേശികളായ ഓരോരുത്തരും ഒന്ന് വീതം പത്തനംതിട്ട, കോട്ടയം സ്വദേശികളും വീടുകളില്‍ ചികിത്സയിലുള്ള 231 പേരുമാണ് രോഗമുക്തി നേടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *