തെരുവ് നായ്ക്കൾ ഇരുപതോളം കോഴികളെ കടിച്ച് കൊന്നു


Ad

കൂളിവയൽ:കരിങ്കോഴി വർഗത്തിൽപ്പെട്ട നാല് മാസം പ്രായമായ ഇരുപതോളം കോഴികളെ കടിച്ച് കൊന്ന് തെരുവ് നായകളുടെ വിളയാട്ടം.
കൂളിവയലിലെ നവാസ് ദാരിമിയുടെ വീട്ടിലെ പ്രത്യക പരിരക്ഷണം നൽകി വളർത്തുന്ന ഇരുപതോളം കരി കോഴികളെ കഴിഞ്ഞ ദിവസം രാത്രിയിൽ നായ്ക്കൾ കൊന്നെടുക്കിയത്
പതിനായിരം രൂപയോളം നഷ്ടം കണക്കാക്കുന്നു.
ചുറ്റും വലകെട്ടി മരത്തിൻ്റെ കൂട്ടിലാണ് കോഴികളെ പാർപ്പിച്ച് വരുന്നത്
വലയും, മരത്തിൻ്റെ കൂടും കടിച്ച് കീറി.
ഉള്ളിൽ കടന്നാണ് കോഴികളെ പിടികൂടിയത്.

ഇതിന് മുമ്പും പരിസര വീടുകളിൽ നിന്ന് കോഴികളെ ഇത്തരത്തിൽ ആക്രമിച്ച് കൊന്നിട്ടുണ്ട്. രാവിലെ പാൽ കൊടുക്കാൻ പോകുന്നവർക്കും മറ്റും നായ്കൾ വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *