കടലാസ് വിലവർദ്ധനവ്; അച്ചടി സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ


Ad

കൽപ്പറ്റ : കോവിഡിനെ തുടർന്ന് ഇറക്കുമതി വൈകുന്നതും മറ്റ് കാരണങ്ങൾ മൂലവും കൂടുതലായി ഉപയോഗിക്കുന്ന വിദേശ നിർമ്മിത ആർട്ട് പേപ്പറിന് കടുത്ത ക്ഷാമം നേരിടുന്നതായും ,വിലവർദ്ധനവ്‌ കാരണം അച്ചടി സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നും കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ കിലോക്ക് 60 രൂപയുള്ള പേപ്പർ വില 90 രൂപയായതായും, ഇന്ത്യൻ പേപ്പർ ഉൽപ്പാദന കമ്പനികളും വിലവർദ്ധനവിന്റെ പാതയിലാണെന്നും, മഷി ,കെമിക്കൽസ് മുതലായ അച്ചടി അനുബന്ധ സാമ്രഗികൾക്കും വില ക്രമാതീതമായി വർധിച്ചതായും ഇവർ പറഞ്ഞു. സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ഫാക്ടറി നവീകരിച്ച്‌ നല്ലയിനം പേപ്പർ ഉണ്ടാക്കുവാൻ സ്വതറ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നുമെന്നും , കടലാസിന്റെ വിലവർധനവും, ക്ഷാമവും പരിഹരിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു .

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *