അടിവാരം – മരുതിലാവ് – തളിപ്പുഴ ചുരം ബൈപ്പാസ് യാഥാർഥ്യമാക്കണം;വയനാട് ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റി


Ad

കൽപ്പറ്റ : കാലങ്ങളായുള്ള വയനാട് ചുരത്തിലെ യാത്രാദുരിതം പരിഹരിക്കുന്നതിനായി നിർദിഷ്ട അടിവാരം – മരുതിലാവ് – തളിപ്പുഴ ചുരം ബൈപ്പാസ് യാഥാർഥ്യമാക്കണമെന്ന് വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു . കാൽനൂറ്റാണ്ട് കാലത്തെ മുറവിളിയുടെ ഫലമായി രണ്ട് തവണ സർവേ നടത്തി പ്ലാൻ തയ്യാറാക്കിയത് മാത്രമാണ് ഇത് സംബന്ധിച്ചുണ്ടായ ഏകനടപടിയെന്നും, നിർദിഷ്ട ബൈപാസ് ഹെയർപിൻ വളവുകളില്ലാതെ 14.500 കിലോമീറ്റർ ദൂരത്തിലാണ് തളിപ്പുഴയിൽ എത്തിച്ചേരുന്നതെന്നും, പുതിയ തുഷാരഗിരി റോഡ് ഉപയോഗിച്ചാൽ രണ്ട് കിലോമീറ്റർ ദൂരം ഇനിയും കുറയുമെന്നും ഇവർ പറഞ്ഞു. റോഡ് വികസനത്തിനായി കോഴിക്കോട് ജില്ലയിലെ ഫോറസ്റ്റ് അതിർത്തിവരെയുള്ള സ്ഥലങ്ങൾ സൗജന്യമായി ലഭിക്കുമെന്നും,തുടർന്ന് 2 കിമി മാത്രമാണ് വനഭൂമിയുള്ളത്. വയനാട്ടിൽ വരുന്ന ഇഎഫ്എൽ വനഭൂമിയിൽ നിലവിലുള്ള കൂപ്പ് റോഡ് വിപുലീകരിക്കേണ്ടതേയുള്ളുവെന്നും, വനഭൂമി വിട്ടുകിട്ടുന്നതിൽ കാലതാമസമാണെങ്കിൽ വനത്തിലൂടെ തുരങ്കപാതയും പരിഗണിക്കാവുന്നതാണെന്നും ഇവർ പറഞ്ഞു.
കോഴിക്കോട്,വയനാട് ജില്ലയിലെ ജനപ്രതിനിധികൾ ഈ പ്രശ്‌നത്തിൽ ഇടപെടണമെന്നാവിശ്യപ്പെട്ട്കൊണ്ട് മാർച്ച് 6 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണിവരെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിവാരത്ത് ഉപവാസം നടത്തുമെന്നും ഇവർ പറഞ്ഞു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *