May 17, 2026

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ റൂട്ട് മാർച്ച് സംഘടിപ്പിച്ചു

0
IMG-20210304-WA0008
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കൽപ്പറ്റയിൽ വിവിധ സേനാംഗങ്ങളെ അണിനിരത്തി റൂട്ട് മാർച്ച് സംഘടിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഭയപ്പാടില്ലാതെ വോട്ട് ചെയ്യാനുള്ള അവസരമൊരുക്കുന്നതിനായാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ റൂട്ട് മാർച്ച് സംഘടിപ്പിച്ചത്. കേരള പോലീസിന് പുറമേ വിവിധ കേന്ദ്ര സേനകളും മാർച്ചിൽ അണിനിരന്നു. കൽപ്പറ്റ പോലീസ് സ്റ്റേഷന് സമീപത്തു നിന്നും ആരംഭിച്ച റൂട്ട് മാർച്ച് സിവിൽ സ്റ്റേഷൻ പരിസരത്ത് സമാപിച്ചു. ജില്ലാ പോലീസ് മേധാവി . അരവിന്ദ് സുകുമാറാണ് റൂട്ട് മാർച്ചിന് നേതൃത്വം നൽകിയത്. ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പരിശോധിക്കുന്നതിനായി ഡിജിപി ലോക്നാഥ് ബഹറയും ഇന്ന് കൽപ്പറ്റയിൽ എത്തിയിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *