June 24, 2026

നിയമസഭാ തിരഞ്ഞെടുപ്പ്: ബാനര്‍, പോസ്റ്റര്‍ നീക്കം ചെയ്യണം; എം.സി.സി നോഡല്‍ ഓഫീസര്‍

0
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:മാതൃക പെരുമാറ്റ ചട്ടം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കെട്ടിടങ്ങള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളുടെയും രാഷ്ട്രീയ സംഘടനകളുടെയും ബാനര്‍, പോസ്റ്റര്‍, ഫ്ളക്സ്, നോട്ടീസുകള്‍ തുടങ്ങിയവ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് എം.സി.സി നോഡല്‍ ഓഫീസര്‍ കൂടിയായ എ.ഡി.എം അറിയിച്ചു. അല്ലാത്തപക്ഷം ഇവ നീക്കം ചെയ്യുന്നതിന് വേണ്ടി വരുന്ന മുഴുവന്‍ ചെലവുകളും പ്രസ്തുത രാഷ്ട്രീയ കക്ഷികളുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും.
മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കുന്നതിനായി നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ എം.സി.സി സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. കല്‍പ്പറ്റ – രാധാകൃഷ്ണന്‍ പിളള ( 9447557653), മാനന്തവാടി – പ്രബിന്‍ സി പവിത്രന്‍ ( 9447300568), സുല്‍ത്താന്‍ ബത്തേരി – കെ.ജി റെന കുമാര്‍ (9656710460) എന്നിവരെ ചാര്‍ജ്ജ് ഓഫീസര്‍മാരായി നിയോഗിച്ചതായും എം.സി.സി നോഡല്‍ ഓഫീസര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *