നിയമസഭാ തെരഞ്ഞെടുപ്പ്; ജില്ലയിൽ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം തുറന്നു


Ad

കൽപ്പറ്റ:നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം കളകട്രേറ്റില്‍ പ്രവര്‍ത്തനം തുടങ്ങി. പൊതുജനങ്ങള്‍ക്ക് 1950 എന്ന നമ്പര്‍ വഴി ബന്ധപ്പെടാം. സിവിജില്‍ ആപ്പ് വഴി ലഭിക്കുന്ന പരാതികളും കണ്‍ട്രോള്‍ റൂം നിരീക്ഷിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിവിധ എജന്‍സി/ സമിതികളുടെ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും ഇവിടെ നിന്നാണ്. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന വിവരങ്ങളും പരാതികളും ബന്ധപ്പെട്ട സമിതിക്ക് ഉടന്‍ കൈമാറുന്നതിനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്. എ.ഡി.എം ടി. ജനില്‍ കുമാര്‍ നോഡല്‍ ഓഫീസറും ഹുസൂര്‍ ശിരസ്തദാര്‍ ബി. പ്രദീപ് അസിസ്റ്റന്റ് നോഡല്‍ ഓഫീസറുമാണ്.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *