April 26, 2024

വയനാട്ടിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് വിജയം നേടുമെന്ന് കെ മുരളീധരന്‍ എം പി

0
Img 20210304 Wa0012

കല്‍പ്പറ്റ: വയനാട്ടിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് വിജയം നേടുമെന്ന് കെ മുരളീധരന്‍ എം പി. ഡി സി സി ജനറല്‍ ബോഡിയോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് തര്‍ക്കങ്ങളൊക്കെ പിന്നീട് ചര്‍ച്ച ചെയ്ത് പരിഹരിക്കും. തെറ്റിദ്ധാരണ മൂലം പാര്‍ട്ടിയില്‍ നിന്നും രാജി വെച്ച് പോയവരെ സമന്വയത്തിലൂടെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കും. പാര്‍ട്ടിയും മുന്നണിയും ഒരുമിച്ച് നീങ്ങും. ആരുടെ മുമ്പിലും വാതില്‍ കൊട്ടിയക്കില്ല. എന്താണ് പോകാനിടയായ സാഹചര്യമെന്ന് മനസിലാക്കും. മറ്റ് പാര്‍ട്ടികളില്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയായവരെ തിരിച്ചുവിളിക്കാന്‍ സാധ്യമല്ല. രാജിവെച്ച് മറ്റൊന്നിനും പോകാത്തവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്റാണ്. വയനാട്ടില്‍ പ്രത്യേകിച്ചും ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളും രാഹുല്‍ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തി അന്തിമതീരുമാനം അദ്ദേഹം സ്വീകരിക്കുമ്പോള്‍ അത് എല്ലാവരും അംഗീകരിക്കുമെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഇനിയാരും പാര്‍ട്ടിയില്‍ നിന്നും രാജിവെക്കില്ലെന്നും എല്ലാവര്‍ക്കുമുള്ള ഇടം കോണ്‍ഗ്രസിലുണ്ടെന്നും, വയനാട്ടിലെ പ്രവര്‍ത്തകരുടെ വികാരങ്ങള്‍ കണക്കിലെടുത്ത് കൊണ്ട് മാത്രമെ നേതൃത്വം പ്രവര്‍ത്തിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിന് വേണ്ടി പോയവരെ തിരികെ കൊണ്ടുവരാനാവില്ലെന്നും, തെറ്റിദ്ധാരണ കൊണ്ടും അഭിപ്രായവ്യത്യാസം കൊണ്ട് മാറി നില്‍ക്കുന്നവരെ തിരികെ പാര്‍ട്ടിയിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അതിനുള്ള ഫോര്‍മുല തയ്യാറാക്കിയിട്ടുണ്ടെന്നും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ എം പിയും പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ജില്ലാ കോ ണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ബോഡി യോഗം ചേര്‍ന്നത്. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, എ. മുഹമ്മദ് കുഞ്ഞി, കെ.സി റോസക്കുട്ടി ടീച്ചര്‍, പി.കെ ജയലക്ഷ്മി, എന്‍.ഡി അപ്പച്ചന്‍, പി.വി ബാലചന്ദ്രന്‍, കെ.എല്‍ പൗലോസ്, എന്‍.എ കരീം, സുനില്‍ മടപ്പള്ളി, അച്ചുതന്‍ പുതിയടത്ത്, അഡ്വ. ടി.ജെ ഐസക്ക്, കെ.കെ അബ്രാഹം, പി.പി ആലി, പി. ചന്ദ്രന്‍, വി.എ മജീദ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *