സ്വീപ്, ക്യാച്ച് ദ റെയ്ൻ പരിപാടി;സിഗ്നേച്ചർ ക്യാംപെയിൻ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്തു


Ad

കൽപ്പറ്റ:ജില്ലാ ഭരണകൂടത്തിന്റെയും നെഹ്റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാം (സ്വീപ്) , ക്യാച്ച് ദ റെയ്ൻ എന്നീ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സിഗ്നേച്ചർ ക്യാംപെയിൻ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഐ എ എസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഡെപ്യൂട്ടി കളക്ടർ ഇലക്ഷൻ കെ രവികുമാർ, നെഹ്റു യുവ കേന്ദ്ര യു എൻ വി ജില്ലാ യൂത്ത് ഓഫീസർ ആർ എസ് ഹരി, നാഷണൽ യൂത്ത് വോളന്റിയർ കെ എ അഭിജിത്ത്, കെ ആർ രേഷ്മ, എം നയന എന്നിവർ സംസാരിച്ചു. ഗ്രാമീണ ഫുട്ബോൾ-വോളിബോൾ മേളകൾ, സ്വീപ്-ജലസംരക്ഷണ ബോധവൽക്കരണ മാജിക് ഷോ, സെമിനാറുകൾ, മിനി മാരത്തോൺ, സൈക്ലിംഗ്, ജില്ലാ യൂത്ത് പാർലമെന്റ്, തെരുവ് നാടകം തുടങ്ങിയ വിവിധ പരിപാടികൾ ക്യാംപെയിനിന്റെ ഭാഗമായി നടക്കും.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *