March 28, 2024

അക്ഷയാമൃത ചൈതന്യക്ക് സംന്യാസ ദീക്ഷ

0
Img 20210308 Wa0003

ജിത്തു തമ്പുരാൻ

മാനന്തവാടി : മാനന്തവാടി അമൃത ഗിരിയിലെ മാതാ അമൃതാനന്ദമയീ
മഠാധിപതിയായ സ്വാമി അക്ഷയാമൃത ചൈതന്യ അദ്ദേഹത്തിന്റെ ഗുരുവായ സദ്ഗുരു ശ്രീ ശ്രീ മാതാ അമൃതാനന്ദമയിയുടെ കൊല്ലം ആശ്രമത്തിൽ നിന്നും സംന്യാസ ദീക്ഷ സ്വീകരിച്ചു. ഇനിമുതൽ അദ്ദേഹം സ്വാമി അക്ഷയാമൃതാനന്ദപുരി എന്ന പേരിലാണ് അറിയപ്പെടുക. സംന്യാസ ദീഷയുടെ സ്വീകരണവും അനുബന്ധ ചടങ്ങുകളും പൂർത്തീകരിക്കുന്നതിന് വേണ്ടി അദ്ദേഹം ഏതാനും മാസങ്ങളായി കൊല്ലം അമൃതപുരിയിൽ ആയിരുന്നു ഉണ്ടായിരുന്നത് . സംന്യാസ ദീക്ഷ സ്വീകരിച്ച ശേഷം മാനന്തവാടി അമൃതഗിരി ആശ്രമത്തിൽ തിരികെയെത്തിയ സംപൂജ്യ സ്വാമി അക്ഷയാമൃതാനന്ദപുരിയെ മാനന്തവാടി മാതാ അമൃതാനന്ദമയി മഠം ആസ്ഥാനത്ത് വെച്ച് നടന്ന പൊതു സമ്മേളനച്ചടങ്ങിൽ നരനാരായണ അദ്വൈതാശ്രമത്തിലെ മഠാധിപതി ആയ പൂജ്യ സ്വാമി ഹംസാനന്ദപുരി ,മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സി.കെ.രത്‌നവല്ലി, ഡോ.പി.നാരായണൻ നായർ, ഡോ.വിജയകൃഷണൻ തുടങ്ങിയവരും മറ്റ് ജനപ്രതിനിധികളും പൗരപ്രമുഖരും ചേർന്ന ചടങ്ങിൽ പൂർണ്ണ കുംഭം നൽകി ആദരിച്ചു .

സ്വാമി അക്ഷയാമൃതാനന്ദപുരിയുടെ പൂർവ്വാശ്രമനാമം ഗിരീഷ് എന്നായിരുന്നു .1995 ലാണ് അദ്ദേഹം മഠത്തിൻ്റെ പ്രവർത്തനവുമായി വയനാട്ടിലെ മാനന്തവാടിയിലെത്തിയത്.അദ്ദേഹം എൽ എൽ ബി ബിരുദധാരി കൂടിയാണ് .
1997 ൽ ആണ് അഡ്വ: ഗിരീഷ് ബ്രഹ്മചര്യ ദീക്ഷ സ്വീകരിച്ച് അക്ഷയാമൃതചൈതന്യയായി മാറിയത് . 24 വർഷത്തെ ബ്രഹ്മചര്യ ജീവിതത്തിനു ശേഷം 2021 ഫെബ്രുവരി 13 ന് മാതാ അമൃതാനന്ദമയിയിൽ നിന്ന് സംന്യാസദീക്ഷ സ്വീകരിച്ച് അദ്ദേഹം സ്വാമി അക്ഷയാമൃതാനന്ദപുരി ആയിത്തീരുകയായിരുന്നു. മാനന്തവാടി അമൃത ഗിരിയിലെ മാതാ അമൃതാനന്ദമയീ മഠത്തിന്റെ ചുമതലയുമായി തുടർന്നും അദ്ദേഹം വയനാട്ടിൽ തന്നെ ഉണ്ടാകും എന്നാണ് അറിയുവാൻ സാധിക്കുന്നത് .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *