June 24, 2026

വയനാട് ജില്ലയില്‍ 63 പേര്‍ക്ക് കൂടി കോവിഡ്. 248 പേര്‍ക്ക് രോഗമുക്തി

0
coronavirus_ok-620x413
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ജില്ലയില്‍ ഇന്ന്  63 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 248 പേര്‍ രോഗമുക്തി നേടി. 62 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27517 ആയി. 26413 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 908 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 828 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
മേപ്പാടി സ്വദേശികളായ 9 പേര്‍, മീനങ്ങാടി 8 പേര്‍, മാനന്തവാടി, നെന്മേനി, പനമരം അഞ്ചു പേര്‍ വീതം, അമ്പലവയല്‍, കല്‍പ്പറ്റ നാലു പേര്‍ വീതം, ബത്തേരി 3 പേര്‍, കണിയാമ്പറ്റ, നൂല്‍പ്പുഴ, പൂതാടി, പുല്‍പ്പള്ളി, തിരുനെല്ലി, വെങ്ങപ്പള്ളി രണ്ടു പേര്‍ വീതം, എടവക, കോട്ടത്തറ, മുട്ടില്‍, പടിഞ്ഞാറത്തറ, പൊഴുതന, തൊണ്ടര്‍നാട്, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. മുംബൈയില്‍ നിന്നു വന്ന ബത്തേരി സ്വദേശിയാണ് ഇതര സംസ്ഥാനത്തു നിന്നെത്തി രോഗബാധിതനായത്.

248 പേര്‍ക്ക് രോഗമുക്തി
പടിഞ്ഞാറത്തറ, മാനന്തവാടി, ബത്തേരി സ്വദേശികളായ രണ്ടു പേര്‍ വീതം, പൊഴുതന, തവിഞ്ഞാല്‍, നെന്മേനി, മുട്ടില്‍ സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 238 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.

210 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (10.03.21) പുതുതായി നിരീക്ഷണത്തിലായത് 210 പേരാണ്. 215 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4262 പേര്‍. ഇന്ന് പുതുതായി 4 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1516 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 296381 സാമ്പിളുകളില്‍ 292821 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 265304 നെഗറ്റീവും 27517 പോസിറ്റീവുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *