March 29, 2024

തിരഞ്ഞെടുപ്പ് ചെലവ്; ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

0
Images (85)

കൽപ്പറ്റ:നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചെലവ് നിരീക്ഷണ സ്‌ക്വാഡുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ കണ്ടെത്തി തടയല്‍, ദൃശ്യ,ശ്രവ്യ, അച്ചടി മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ എന്നിവയില്‍ വരുന്ന പെയ്ഡ് ന്യൂസ് ഉള്‍പ്പെടെയുള്ളവ നിരീക്ഷിക്കല്‍, മണ്ഡലങ്ങളിലെ ഫ്ളൈയിങ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം, സ്റ്റാറ്റിക് സര്‍വയലന്‍സ്, വീഡിയോ സര്‍വയലന്‍സ് എന്നീ മേഖലകളിലാണ് പരിശീലനം നല്‍കിയത്. ചെക്ക് പോസ്റ്റില്‍ പരിശോധന നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പണം കൊണ്ട് പോകുന്ന വാഹനങ്ങളില്‍ മതിയായ രേഖകള്‍ ഇല്ലെങ്കില്‍ സ്വീകരിക്കേണ്ട നടപടികള്‍, ഏതൊക്കെ കാര്യങ്ങള്‍ സ്ഥാനാര്‍ഥിയുടെ ചെലവില്‍ ഉള്‍പ്പെടുത്തണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചും വിശദീകരിച്ചു.

കളക്‌ട്രേറ്റില്‍ നടന്ന പരിശീലനത്തിന് എക്‌സ്‌പെന്റീച്ചര്‍ മോണിറ്ററിംഗ് വിഭാഗം നോഡല്‍ ഓഫീസര്‍ എ.കെ ദിനേശന്‍ നേതൃത്വം നല്‍കി. ഫ്‌ളൈയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം, വീഡിയോ സര്‍വയലന്‍സ്, വീഡിയോ നീരീക്ഷണം അക്കൗണ്ടിംഗ് ടീം, ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം, എം.സി.എം. സി, ഇന്‍കം ടാക്‌സ്, പോലീസ്, എക്‌സൈസ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *