വാളയാർ കേസ്;പുനരന്വേഷണം വേണം;കുട്ടികളുടെ മാതാപിതാക്കൾ


Ad

കൽപ്പറ്റ: വാളയാർ കേസിൽ പുനരന്വേഷണം മാത്രമാണ് പോംവഴിയെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടും വരെ സമരം തുടരുമെന്നും കുട്ടികളുടെ മാതാപിതാക്കൾ.

നീതിക്ക് വേണ്ടിയുള്ള സമരത്തെ രാഷ്ട്രീയപരമായി കാണുന്നത് ശരിയല്ലന്ന് വാളയാർ സമരസമിതി. കുറ്റക്കാരായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും വരെ സമരം തുടരുമെന്നും ഇവർ പറഞ്ഞു. വാളയാർ അമ്മയുടെ നീതി യാത്ര കൽപ്പറ്റയിൽ എത്തിയപ്പോൾ വയനാട് പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇവർ. മുഖ്യമന്ത്രിയെ പോലും കണ്ട് സങ്കടം പറഞ്ഞിട്ടും കുറ്റക്കാരായ ഉദ്യോഗസ്ഥന് സ്ഥാനകയറ്റം നൽകുകയാണ് സർക്കാർ ചെയ്തത്. വാളയാർ സ്റ്റേഷൻ പരിധിയിൽ 2016 ജനുവരി ഒന്ന് മുതൽ 2018 വരെ 41 പോക്സോ കേസുകൾ ഉണ്ടായിട്ടുണ്ട്. അച്ചനോട് കുറ്റസമ്മതം നടത്താൻ നിർബന്ധിക്കുകയാണ് പോലീസ് ചെയ്തതെന്ന് വാളയാർ അമ്മ പറഞ്ഞു. തങ്ങളുടെ കുടുംബത്തോട് സർക്കാർ ഇനിയെങ്കിലും നീതി കാണിക്കണമെന്ന് കുട്ടികളുടെ മാതാപിതാക്കൾ പറഞ്ഞു. പ്രതികളായ രണ്ട് പേർ സി.പി.എമ്മിന് വേണ്ടി എന്തും ചെയ്യുന്നവരാണന്ന് അമ്മ പറഞ്ഞു. എന്തുകൊണ്ടാണ് കുറ്റക്കാരെ സംരക്ഷിക്കുന്നതെന്നും പിന്നിൽ ആരാണ് ഉള്ളതെന്നും വ്യക്തമാകണമെങ്കിൽ ഹൈക്കോടതിയുടെ മേൽ നോട്ടത്തിൽ അന്വേഷണം നടക്കണമെന്ന് ഇവർ പറഞ്ഞു. അദൃശ്യനായ ആറാമൻ ആരണന്ന് വ്യക്തമാക്കണം. കേസ് അട്ടിമറിക്കപ്പെട്ടതിനാൽ

പുനരന്വേഷണം മാത്രമാണ് ഏക പോംവഴിയെന്നും ഇവർ പറഞ്ഞു.വിവിധ മനുഷ്യാവകാശ സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ സമരത്തിനുണ്ടന്നും ഇവർ പറഞ്ഞു. സമരം തുടങ്ങിയിട്ട് രണ്ട് വർഷം കഴിഞ്ഞെന്നും ഇതിൻ്റെ തുടർച്ചയാണ് നീതി യാത്രയെന്നും ഇതിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയമില്ലന്നും ഇവർ വ്യക്തമാക്കി.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *