July 18, 2026

കൽപ്പറ്റയിൽ ടി.സിദ്ദിഖ് കോൺഗ്രസ് സ്ഥാനാർത്ഥി

0
IMG-20210316-WA0017
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൽപ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ. ടി സിദ്ദീഖ് മത്സരിക്കും. ഏറെ ദിവസമായി കൽപ്പറ്റ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ആരെന്ന് സംശയത്തിൽ നിൽക്കെയാണ് അഡ്വക്കേറ്റ് സിദ്ദിഖിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത്. പലരുടെയും പേരുകൾ ബന്ധപ്പെടുത്തി ഏറെ അഭ്യൂഹങ്ങൾ പരന്നെങ്കിലും അവസാനഘട്ടത്തിലാണ് സിദ്ദിഖിനെ പേര് പുറത്തുവന്നത്. നേരത്തെയും സിദ്ദിഖിന്റെ പേര് പറഞ്ഞിരുന്നെങ്കിലും ഉറപ്പുണ്ടായിരുന്നില്ല. കെപിസിസി വൈസ് പ്രസിഡന്റും, കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡൻറ് ആയിരുന്നു ടി സിദ്ദിഖ്. മാനന്തവാടിയിൽ മുൻമന്ത്രിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ പി കെ ജയലക്ഷ്മി യെയും. ബത്തേരിയിൽ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ ഐ സി ബാലകൃഷ്ണനെയും നേരത്തെ സ്ഥാനാർത്ഥികൾ ആയി പ്രഖ്യാപിച്ചിരുന്നു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *