കുടിയേറ്റ മേഖലയിൽ പ്രചരണവുമായി എം.എസ് വിശ്വനാഥൻ


Ad
 
  പുൽപ്പള്ളി:എല്‍.ഡി.എഫ് സ്ഥാനാർത്ഥി എം.എസ് വിശ്വനാഥൻ കുടിയേറ്റ മേഖലയിൽ പര്യടനം നടത്തി. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി മേഖലകളിലെ  പര്യടനത്തിന് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ലഭിച്ചു..  ചീയമ്പം, ആടിക്കൊല്ലി, 56, തൂപ്ര, ചെറ്റപ്പാലം, കാപ്പിസെറ്റ്, താന്നിത്തെരുവ് എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ കണ്ടു. കാപ്പിസെറ്റ് അമരക്കുനിയിലെത്തിയ സ്ഥാനാര്‍ഥിക്ക് ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകരായ ഭവാനി, രാജപ്പന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സി.പി.ഐഎം മുന്‍ ജില്ലാ കമ്മിറ്റിയംഗവും പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി കെ മാധവനെ സന്ദര്‍ശിച്ചു. പാളക്കൊല്ലി കോളനിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് നിര്യാതനായ വെള്ളിയുടെ കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു.ശശിമല, ചണ്ണോത്തുകൊല്ലി, പാടിച്ചിറ, സീതാമൗണ്ട് പ്രദേശങ്ങളിലും പര്യടനം നടത്തി. മുള്ളന്‍കൊല്ലി ടൗണിലെ സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തു. കഴിഞ്ഞ 10 വര്‍ഷവും മണ്ഡലത്തിനെ പ്രതിനിധീകരിച്ച കോണ്‍ഗ്രസ് എംഎല്‍എ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ വരള്‍ച്ചാപരിഹാരത്തിന് മുന്‍കൈയെടുക്കാത്തത് കര്‍ഷകര്‍ സ്ഥാനാര്‍ഥിയോട് പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ശശാങ്കന്‍, പുല്‍പ്പള്ളി ഏരിയാ സെക്രട്ടറി എം എസ് സുരേഷ് ബാബു, കെ എന്‍ സുബ്രഹ്മണ്യന്‍, ടി കെ ശിവന്‍, കെ വി ജോബി, പി എന്‍ കേശവന്‍, പി എ മുഹമ്മദ്, പി ജെ പൗലോസ് തുടങ്ങിയവരും സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *