March 28, 2024

പുതുശേരിക്കടവിന് അഭിമാനമായി നൗഫൽ സഖാഫിക്ക് ഡോക്ടറേറ്റ്

0
Img 20210317 Wa0009.jpg
വയനാട് പുതുശേരിക്കടവ് സ്വദേശി കോമ്പി നൗഫൽ സഖാഫി അൽ അസ്ഹരിക്ക് രാജ്യത്തെ മികച്ച കേന്ദ്ര സർവ്വകലാശാലയായ ന്യൂഡൽഹി ജാമിഅ മില്ലിയയിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് ലഭിച്ചു. റിമൂവൽ ഓഫ് പൊലൂറ്റന്റ്സ് ഫ്രം വാട്ടർ ബൈ യൂസിങ് മോഡിഫൈഡ് ഗ്രീൻ അഡ്സോർബന്റ്സ് എന്ന വിഷയത്തിൽ ആണ് ഡോക്ടറേറ്റ് ലഭിച്ചത്.രാജ്യത്തെ പ്രമുഖ എൻവിറോൺമെന്റൽ കെമിസ്ട്രി ശാസ്ത്രഞ്ജന്മാരായ പ്രൊഫ. സൈഫ് അലി ചൗധരി,പ്രൊഫ. അതാർ ആദിൽ ഹാഷിമി എന്നിവരുടെ കീഴിലായിരുന്നു നാലു വർഷം നീണ്ട ഗവേഷണം പൂർത്തീകരിച്ചത്.
നേരത്തെ കാരന്തൂർ മർകസ് കുല്ലിയാതുൽ അസ്ഹരിയ്യ:യിൽ നിന്നും സഖാഫി അൽ അസ്ഹരി ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റി യിൽ നിന്നും കെമിസ്ട്രിയിൽ ബിരുദവും ബി. എഡും ട്രിച്ചി ഭാരതിദാസൻ യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദവും എം ഫിലും നേടിയിട്ടുണ്ട്.സിറാജുൽ ഹുദ ആർട്സ് ആൻഡ് സയൻസ് കോളേജായ നാദാപുരം ദാറുൽ ഹുദയിൽ കെമിസ്ട്രിയിൽ അസ്സിസ്റ്റന്റ് പ്രൊഫസർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ, ഡീസോൺ സർഗ്ഗ പ്രതിഭാ പുരസ്‌കാരം, എസ് എസ് എഫ് സംസ്ഥാന കാമ്പസ് കലോത്സവ് കലാപ്രതിഭ പുരസ്‌കാരം എന്നിവയും നേടിയിട്ടുണ്ട്.
പരിസ്ഥിതി സൗഹൃദ ഗവേഷണ പേപ്പറുകൾ ഇന്റർനാഷണൽ സയൻസ് ജേർണലുകളായ ക്ലീനർ പ്രൊഡക്ഷൻ, എൻവിറോൺമെന്റൽ ജേർണൽ ഓഫ് കെമിക്കൽ എഞ്ചിനീയറിംഗ് എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.സംസം വെള്ളത്തിന്റെ ഫാർമക്കോളജിക്കൽ ആക്ഷൻസ് അടക്കം നിരവധി ഗവേഷണ പ്രബന്തങ്ങൾ അന്താരാഷ്ട്ര സെമിനാറുകളിൽ അവതരിപ്പിച്ചിട്ടുണ്ട്. ഡൽഹിയിൽ രാജ്യത്തെ ആദ്യത്തെ ഹാപ്പിനെസ്സ് കരിക്കുലം അടിസ്ഥാനപ്പെടുത്തിയുള്ള ഇംഗ്ലീഷ് മീഡിയം മദ്രസയുടെ  സ്ഥാപക പ്രിൻസിപ്പാൾ കൂടിയാണ്.
സൈക്കോളജി, കൗൺസിലിംഗ് എന്നിവയിലും ബിരുദം നേടിയ നൗഫൽ സഖാഫി വിജയ രഹസ്യം എന്ന ഗ്രന്ഥത്തിന്റെ രചയിതാവും നിലവിൽ എസ് വൈ എസ് കുപ്പാടിത്തറ സർക്കിൾ കൗൺസിൽ അംഗം, തിരുവനന്തപുരം ഏജ്യൂ ക്കേഷണൽ ആൻഡ് ചാരിറ്റബിൾ സെന്റർ (തിരുവനന്തപുരം മർകസ് ) പ്രിൻസിപ്പാൾ കൂടിയുമാണ്.
കോമ്പി അബ്ദുള്ള ഹാജിയുടെയും തോട്ടോളി ഖദീജ ഹജ്ജുമ്മയുടെയും  മകനാണ്. ബ്ലോക്ക്‌ വിദ്യാഭ്യാസ ഓഫീസർ മുഹമ്മദലി സഹോദരനാണ്.മുബീന ഭാര്യയും നഫ് ല ഫാത്തിമ ഏക മകളുമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *