October 10, 2026

ഐ.എൻ.ടി.യു.സി പ്രതിഷേധ പ്രകടനം നടത്തി

0
IMG-20210317-WA0010
By ന്യൂസ് വയനാട് ബ്യൂറോ

പയ്യംപള്ളി:തൊഴിലാളിവിരുദ്ധ നിയമങ്ങള്‍ക്കും വിലക്കയറ്റത്തിനുമെതിരി രെ ഐ.എന്‍.ടി.യു.സി പയ്യമ്പള്ളിയിൽ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി. അടിക്കടിയുണ്ടാവുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവ് തൊഴിലാളികളുടെ ജീവിതം ദുസഹമാക്കുകയും അവരെ കടക്കെണിയില്‍ പെടുത്തുകയും ചെയ്യുകയാണന്നും മുലധന ശക്തികളുടെ താല്‍പ്പര്യ സംരക്ഷണത്തില്‍ നിന്നും സര്‍ക്കാരുകള്‍ പിന്‍മാറണമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി ടി.എ. റെജി പറഞ്ഞു. പ്രസിഡണ്ട് നിഷാന്ത് ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. സണ്ണി ചാലില്‍, കൗണ്‍സിലര്‍ ഷിബു.കെ. ജോര്‍ജ്, ബേബി ഇളയിടം, റെജി പാലക്കാട്ട്, ബൈജു കിഴക്കേ പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *