അഖില വയനാട് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ എ.എഫ്.സി. തലക്കൽ ജേതാക്കളായി


Ad
മീനങ്ങാടി:   കരണി ജനത വായനശാലയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട അഖില വയനാട് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ എ.എഫ്.സി. തലക്കൽ ജേതാക്കളായി. റണ്ണേർസ് അപ്പിനുള്ള ട്രോഫി  എ.കെ.ജി കുമ്പളേരി കരസ്ഥമാക്കി. വിജയികൾക്കുള്ള ട്രോഫി കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എം. പി. നജീബ് , ജനത  വായനശാല സെക്രട്ടറി  ടി ടി ദേവസ്യ എന്നിവർ സമ്മാനിച്ചു. ചടങ്ങിൽ ഫിറോസ് എ.വൈ അധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍ കെ.എൻ, അനുൽ മുഹമ്മദ് ഇ.എസ് , ആൽബിൻ പി, ജിത്തു കെ.ജെ, ഷാജൻ സി.ഒ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഫുട്ബോൾ ടൂർണമെന്റ് കമ്മറ്റി അംഗങ്ങളും ജനത വായനശാല ഭരണ സമിതി അംഗങ്ങളും പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *