ബി.ജെ.പിയും കോൺഗ്രസും ഗീബൽസിൻ്റെ പാത പിന്തുടരുന്നു:പിണറായി വിജയൻ


Ad
 ബത്തേരി:സംസ്ഥാനത്ത് ബിജെപിയും കോൺഗ്രസും ഗീബൽസിന്റെ മാതൃകയാണ് പിന്തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ ഭാഗത്ത്  വിമർശിക്കാൻ  ഇല്ലാത്തതിനാൽ നുണ പറഞ്ഞ് പരത്തുകയാണ് ഇരുവരും ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഏജൻസികളെ കണ്ട് വിരട്ടാൻ ആരും തയ്യാറാകേണ്ട എന്നും അത് കേരളത്തിൽ നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബത്തേരിയിൽ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാറിനെതിരെ വേട്ടയാടുന്ന നയമാണ് കേന്ദ്രം നടത്തുന്നത് ഇത്തരത്തിലുള്ള വിരട്ടൽ ഈ മണ്ണിൽ ചെലവാകില്ലെന്നും അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസ, ആരോഗ്യ,കാർഷിക മേഖലകളിൽ സമഗ്ര വികസനമാണ് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്. ലൈഫ് മിഷൻ പദ്ധതി പ്രകാരം രണ്ടര ലക്ഷം വീടുകൾ പൂർത്തിയാക്കി പാവപ്പെട്ട എല്ലാവർക്കും വീട് എന്നതാണ് സർക്കാരിന്റെ നയം. വയനാടിനായി 7500 കോടി രൂപയുടെ പാക്കേജ് ആണ് നടപ്പാക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബായി കേരളത്തിൽ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. ആരോഗ്യ മേഖലയിൽ കേരളം നമ്പർ വൺ ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ കെ. ജെ ദേവസ്യ അധ്യക്ഷനായി. പി കെ ശ്രീമതി,സി കെ ശശീന്ദ്രൻ, പി ഗഗാറിൻ,  ബേബി,  പി എ മുഹമ്മദ്, ബേബി വർഗീസ്, എം എസ് വിശ്വനാഥൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *