മാനന്തവാടിയിൽ പി.കെ. ജയലക്ഷ്മി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു


Ad
.
മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി പി.കെ. ജയലക്ഷ്മി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു .ഉച്ചക്ക് ഒരു മണിയോടെയാണ് വരണാധികാരിയായ മാനന്തവാടി സബ് കലക്ടർ  വികൽപ്പ് ഭരദ്വാജ് മുമ്പാകെ    പത്രിക സമർപ്പിച്ചത്.   രണ്ട് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി കെ. അസ്മത്ത്, കൺവീനർ സി. അബ്ദുൾ അഷറഫ് എന്നിവർകൊപ്പമാണ് ജയലക്ഷ്മി പത്രിക സമർപ്പിച്ചത്. യു.ഡി.എഫ് തിരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നും യു.ഡി.എഫ്. നേതാക്കളൊടൊപ്പം  പ്രകടനമായെത്തി. കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു പ്രകടനം. 
യു.ഡി.എഫ്. ഡമ്മി സ്ഥാനാർത്ഥിയായ ടി.കെ.ഗോപി വെള്ളിയാഴ്ച പത്രിക നൽകും. രാവിലെ പഴശ്ശി കുടീരത്തിലെത്തി പുഷ്പാർച്ചന നടത്തി മൈസൂർ റോഡിൽ ആരംഭിച്ച തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും കഴിഞ്ഞാണ് ജയലക്ഷ്മി പത്രിക സമർപ്പിച്ചത്. വെള്ളിയാഴ്ചയോടെ യു.ഡി. എഫ്. പഞ്ചായത്ത് തല കൺവെൻഷനുകൾ പൂർത്തിയാകും .മൂന്നാം തവണയാണ് ജയലക്ഷ്മി നിയമ സഭയിലേക്ക് മൽസരിക്കുന്നത്. ഇത്തവണ വിജയം ഉറപ്പാണന്നും ജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണന്നും യു.ഡി.എഫ്. പ്രവർത്തകർ ആത്മ വിശ്വാസത്തിലാണെന്നും പത്രിക സമർപ്പിച്ച ശേഷം ജയലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.  പഴുതടച്ചുള്ള പ്രചരണ പ്രവർത്തനങ്ങൾ സജീവമാക്കിയതായി യു.ഡി.എഫ്. ഭാരവാഹികളും പറഞ്ഞു.

Ad
Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *