കവിത – മഴയോർമ്മ -പ്രജീഷ ജയരാജ്


Ad
 പ്രജീഷ ജയരാജിൻ്റെ മഴയോർമ്മ എന്ന കവിത.
(വയനാട്  പടിഞ്ഞാറത്തറ  കാശാംകുറ്റി വിജയന്റെയും ഉഷയുടെയും മകളും
കണ്ണികുളത്തിൽ  ജയരാജിന്റെ ഭാര്യയുമാണ്..  മക്കൾ  അക്ഷയ, അഭിഷേക്. പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും എഴുതാറുണ്ട്.. ) 
💠മഴയോർമ്മ💠
വൈക്കോൽ കൂരയിൽ 
നിന്നിറ്റു വീഴും മഴത്തുള്ളികൾ 
നോക്കിയിരിക്കും.. 
മുറുക്കാൻ താളത്മകമായ് 
ചവച്ചുകൊണ്ടങ്ങനെ മൗനത്തിൽ
മൂർച്ച കൂട്ടും  .. 
എറിച്ചിലിൻ ആക്കം കൂടി 
ഇളങ്കോലായിലെ 
ചാണകയടരുകൾ
 തെറിച്ചു പോകുന്നതും 
നോക്കിയങ്ങിനെ…  
അകത്തെ ആവലാതി 
പെയ്ത്തിനോടെന്നും 
നിസംഗതയാണ്….. 
എങ്കിലുമകത്തെ  
ചോർച്ചയ്ക്കൊപ്പം 
ആ അരവയർ 
പെയ്ത്തും തുടരും.. 
അങ്ങിനെയൊരു 
പെരുമഴയിലാ മൗനവും 
മണ്ണിലലിഞ്ഞു ദാഹമകറ്റി … 
അന്നു നിലച്ചതാണകത്തെപ്പെയ്ത്ത് 
ഇന്നും കാർമേഘമിരുണ്ടു 
കൂടിയിരിപ്പാണ് 
പെയ്യാതെ മൂടിക്കെട്ടി.. 
ഇന്നും പെരുമഴയുടെ 
സംഗീതത്തോടൊപ്പം 
മണ്ണടരുകളിൽ അലിഞ്ഞ 
ഓർമ്മകൾ എന്നിലേക്കെത്താറുണ്ട് 
നനുത്ത ചൂടുള്ള 
നെഞ്ചിൽ ചേർത്ത് 
മധുരമായ് പാടിയ 
ഈ താരാട്ടിനൊപ്പം 
“കണ്ണും പൂട്ടിയുറങ്ങുക നീയെൻ 
കണ്ണേ പുന്നാര പൊന്നു മകനേ….
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *