കല്യാണ പന്തലിൽ നിന്ന് പരീക്ഷാ ഹാളിലേക്ക്


Ad

കൽപ്പറ്റ: വിവാഹ വസ്ത്രത്തിൽ അണിഞ്ഞൊരുങ്ങി വധു പരീക്ഷാ ഹാളിൽ. കാപ്പുംചാലിലെ ഡബ്ല്യു.എം.ഒ ഐ.ജി ആർട്സ് ആൻ്റ് സയൻസ് കോളേജ് മൂന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിനി തസ്ലീന കല്യാണ പന്തലിൽ നിന്നും പരീക്ഷാ ഹാളിലെത്തിയത് വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും കൗതുകമുയർത്തി.ഈ മാസം പത്താം തിയതി നടക്കേണ്ടിയിരുന്ന കണ്ണൂർ യൂണിവേഴ്സിറ്റി അഞ്ചാം സെമസ്റ്റർ പരീക്ഷ  ആർമി റിക്രൂട്ട്മെൻ്റ് നടക്കുന്നതിനാൽ പതിനെട്ടിലേക്ക് മാറ്റുകയായിരുന്നു.രണ്ട് മാസങ്ങൾക്ക് മുമ്പെ നടക്കേണ്ടിയിരുന്ന തസ്ലീനയുടെ വിവാഹം വിവാഹ ദിനത്തിൻ്റെ രണ്ട് ദിവസങ്ങൾക്ക് മുമ്പ് കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചത് കാരണം മാറ്റിവെക്കുകയായിരുന്നു. മാറ്റി വെച്ച വിവാഹവും പരീക്ഷയും ഒരേ ദിവസമായിട്ടും ഉന്നത വിദ്യാഭ്യാസമെന്ന തസ്ലീനയുടെ സ്വപ്നത്തോടൊപ്പവും പരീക്ഷ എഴുതണമെന്ന ദൃഢനിശ്ചയത്തോടൊപ്പവും ചേർന്നു നിൽക്കാൻ വീട്ടുകാരും പുതുമണവാളനും തയ്യാറായതോടെ തസ്ലീനയും ഹാപ്പിയായി. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിയിൽ ശ്രദ്ധയും പ്രചോദനവും നൽകുന്ന ഡബ്ല്യു.എം.ഒ മാനേജ്മെൻ്റും അദ്ധ്യാപകരുമാണ് സ്വന്തം വിവാഹ ദിനത്തിലും പരീക്ഷ എഴുതാൻ പ്രേരിപ്പിച്ചതെന്ന് തസ്ലീന അഭിപ്രായപ്പെട്ടു. നെല്ലിയമ്പം ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറി ജീവനക്കാരനും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) മുൻ വയനാട് ജില്ലാ പ്രസിഡണ്ടുമായ കീടക്കാടൻ കുഞ്ഞിമുഹമ്മദിൻ്റെയും കദീജയുടെയും മകളാണ്. സഹോദരൻ: നബീൽ. തരുവണ സ്വദേശി ഷൗക്കത്താണ് വരൻ.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *