എടവകയിലും വെള്ളമുണ്ടയിലും തൊണ്ടർനാട്ടിലും വെള്ളിയാഴ്ച യു.ഡി. എഫ്. കൺവെൻഷൻ


Ad
എടവകയിലും 
വെള്ളമുണ്ടയിലും തൊണ്ടർനാട്ടിലും വെള്ളിയാഴ്ച യു.ഡി. എഫ്. പഞ്ചായത്ത് കൺവെൻഷൻ നടക്കും.  ഉച്ചക്ക് രണ്ട് മണിക്ക് എടവക പഞ്ചായത്ത് കൺവെൻഷൻ ദീപ്തി ഗിരി ക്ഷീര സംഘം ഹാളിലും വെള്ളമുണ്ട പഞ്ചായത്ത്തല കൺവെൻഷൻ എട്ടേ നാൽ സിറ്റി ഓഡിറ്റോറിയത്തിലും  നടക്കും. മൂന്ന് മണിക്ക്  തൊണ്ടർനാട് പഞ്ചായത്ത് തല യു.ഡി. എഫ്. കൺവെൻഷൻ കോറോം ദോഹ പാലസിലും നടക്കും. വ്യാഴാഴ്ച നടന്ന 
മാനന്തവാടി മുനിസിപ്പൽ കൺവെൻഷൻ യു.ഡി.എഫ് ജില്ലാ കൺവീനർ  എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. കെ.പി. സി.സി. സെക്രട്ടറി സുനിൽ  മടപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. 
യു.ഡി.എഫ് .മാനന്തവാടി  മുനിസിപ്പൽ ചെയർമാൻ പി.വി.എസ്.മൂസ അധ്യക്ഷത വഹിച്ചു. ജോസ്  തലച്ചിറ , ജോസഫ് കളപ്പുര,
 അഡ്വ.എൻ.കെ. വർഗീസ്, പടയൻ മുഹമദ്, പി.കെ. അസ്മത്ത്, എ. പ്രഭാകരൻ മാസ്റ്റർ,  സി. അഷ്റഫ് ,  പി. വി. ജോർജ്, എം.ജി. ബിജു. , അഡ്വ: എം. വേണുഗോപാൽ, ജേക്കബ്ബ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ചെയർമാനായി  സി. കുഞ്ഞബ്ദുള്ളയെയും  ജനറൽ കൺവീനർമാരായി ഡെന്നിസൺ കണിയാരം , സണ്ണി ചാലിൽ എന്നിവരെയും പി.എൻ. ജ്യോതി പ്രസാദിനെ ട്രഷററായും   തിരഞ്ഞെടുത്തു. 
കാട്ടിക്കുളത്ത് നടന്ന തിരുനെല്ലി പഞ്ചായത്ത് യു.ഡി.എഫ്. കൺവെൻഷൻ കെ.പി.സി.സി. സെക്രട്ടറി സുനിൽ മടപ്പള്ളി ഉദ്ഘാടനം ചെയ്തു.. കെ.സി. സതീശൻ അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.കെ. അസ്മത്ത്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് വി.വി. നാരായണ വാര്യർ,  ഡി.സി.സി.ജനറൽ സെക്രട്ടറിമാരായ    എ.എം. നിഷാന്ത്, സിൽവി തോമസ്, എക്കണ്ടി മൊയ്തൂട്ടി,  പി.വി. ജോർജ് , കെ.ജി.രാമകൃഷ്ണൻ ,വി.വി. വി. രാമകൃഷ്ണൻ,  റഷീദ് തൃശ്ശിലേരി, ഹാരിസ് കാട്ടിക്കുളം,  കെ.കെ. ഷിനോജ് തുടങ്ങിയവർ പ്രസംഗിച്ചു.
പനമരം  പഞ്ചായത്ത് കൺവെൻഷൻ യു.ഡി.എഫ്.ജില്ലാ കൺവീനർ  എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.  ഇബ്രാഹിം മാസ്റ്റർ  അധ്യക്ഷത വഹിച്ചു  .കെ.കെ. അഹമ്മദ്,  റസാഖ് കൽപ്പറ്റ ,പി.കെ. ഭൂപേഷ്, പി.കെ. അസ്മത്ത്,  അഡ്വ: എം. വേണുഗോപാൽ, സി.അബ്ദുൾ അഷ്റഫ് , എം.ജി. ബിജു,  പി.ജെ. ബേബി തുടങ്ങിയവർ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *