ക്രിസ്തുമാർഗം പിൻപറ്റാൻ വിശ്വാസികൾക്ക് കഴിയണം- ഐറേനിയോസ് മെത്രാപ്പോലീത്ത


Ad

മാനന്തവാടി ∙ ബസേലിയോസ് ബാവായുടെ തിരുസേഷിപ്പ് സ്ഥാപിച്ചത് മുതൽ
മലബാറിന്റെ കോതമംഗലെന്ന് വിശേഷിപ്പിക്കപ്പെടുന്ന തൃശ്ശിലേരി മോർ
ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ ഇൗ വർഷം മുതൽ എല്ലാ
വർഷവും വലിയ നൊയമ്പിന്റെ ദിവസങ്ങളിൽ ബസേലിയൻ ബൈബിൾ കൺവഷൻ നടക്കും.
കോഴിക്കോട് ഭദ്രാസാനാധിപൻ പൗലോസ് മോർ ഐറേനിയോസ് കൺവൻഷൻ പ്രഖ്യാപനവും
ഉദ്ഘാടനം നിർവഹിച്ചു. ക്രിസ്തു കാണിച്ച് തന്ന സ്നേഹത്തിന്റെ മാർഗം
പിൻപറ്റാൻ വിശ്വാസികൾക്ക് കഴിയണമെന്ന് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.
നടവയൽ ലാസറ്റ് ആശ്രമത്തിലെ ഫാ. ജെൻസൻ, കോഴിക്കോട് കൃപാലയം ഡയറക്ടർ ഫാ.
ഷിബു കുറ്റിപറിച്ചേൽ എന്നിവർ വചന ശുശ്രൂഷ നിർവഹിച്ചു. വികാരി ഫാ. സിബിൻ
താഴെത്തെക്കുടി അധ്യക്ഷത വഹിച്ചു. തൃശ്ശിലേരി സെന്റ് ജോർജ് കത്തോലിക്കാ
പള്ളി വാകാരി ഫാ. സിജോ ജോർജ് എടുക്കുടിയിൽ, സെന്റ് മേരീസ് സിഎസ്ഐ പള്ളി
വികാരി റവ. സിബിൻ സ്റ്റാൻലി, ഫാ. ഗീവർഗീസ് മേലേത്ത്, ഫാ. ജോർജ്
നെടുംതള്ളിയിൽ, ഫാ. ലിജോ ആനിക്കാട്ട്, പള്ളി സെക്രട്ടറി പി.കെ. ജോണി
എന്നിവർ പ്രസംഗിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *