‘കിളികൾക്ക് ഒരു തുള്ളി ദാഹജലം’; പദ്ധതിയുമായി വയനാട് വന്യജീവി സങ്കേതം പ്രവർത്തകർ


Ad

വേനല് കനക്കുമ്പോൾ കിളികൾളെ ​സംരക്ഷിക്കുവാനും അവയെ
അ​തി​ജീ​വി​പ്പിക്കാൻ കി​ളി​ക​ള്‍​ക്ക് ​ കുടിവെ​ള്ളം​ ​ ഒരുക്കി ​വയനാട് വന്യജീവി സങ്കേതം പ്രവർത്തകർ.​’​കി​ളി​ക​ള്‍​ക്ക് ​ഒ​രു​ ​തു​ള്ളി​ ​ദാ​ഹ​ജ​ലം​’​ ​പ​ദ്ധ​തി​യുമായിട്ടാണ് ​വ​യ​നാ​ട് ​വ​ന്യ​ജീ​വി​ ​സ​ങ്കേ​ത​ത്തി​ലെ​ ​അ​സി​സ്റ്റ​ന്റ് ​വൈ​ല്‍​ഡ് ​ലൈ​ഫ് ​വാ​ര്‍​ഡ​ന്‍​ ​പി.​സു​നി​ല്‍​കു​മാ​റും​ ​സം​ഘ​വും എത്തിയിരിക്കുന്നത്

Ad

ചുട്ടുപഴുക്കുന്ന ​വേ​ന​ലി​ല്‍​ ​നാ​ട്ടു​കി​ളി​ക​ള്‍​ക്ക് ​ഒ​രു​ ​തു​ള്ളി​ ​ജ​ലം​ ​ക​രു​തു​ക​യാ​ണി​വി​ടെ.​ ​വ​യ​നാ​ട്ടി​ല്‍​ ​ആ​ദ്യ​മാ​യാ​ണ് ​പ​ക്ഷി​ക​ള്‍​ക്കാ​യു​ള്ള​ ​ഈ​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കു​ന്ന​ത്.​ ​

വ​ന​ത്തി​ല്‍​ ​നി​ന്നും​ ​ശേ​ഖ​രി​ച്ച​ ​മു​ള​യി​ല്‍​ ​അ​റ​ ​തി​രി​ച്ച്‌ ​പ​ക്ഷി​ക​ള്‍​ ​എ​ത്തു​ന്ന​ ​സ്ഥ​ല​ങ്ങ​ളി​ല്‍​ ​സ്ഥാ​പി​ക്കു​ക​യാ​ണ് ​ചെ​യ്യു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍​ ​പൊ​തു​സ്ഥ​ല​ങ്ങ​ള്‍,​ ​വി​ദ്യാ​ല​യ​ങ്ങ​ള്‍,​ ​സ​ര്‍​ക്കാ​ര്‍​ ​സ്ഥാ​പ​ന​ങ്ങ​ള്‍,​ ​നാ​ട്ടു​കി​ളി​ക​ളു​ള്ള​ ​മ​റ്റി​ട​ങ്ങ​ള്‍​ ​എ​ന്നി​വി​ട​ങ്ങ​ളി​ല്‍​ ​സ്ഥാ​പി​ക്കാ​നു​ള്ള​ ​മു​ള​ക​ള്‍​ ​വ​നം​ ​വ​കു​പ്പ് ​ത​യ്യാ​റാ​ക്കി​ ​ക​ഴി​ഞ്ഞു.​ ​പ​രി​സ്ഥി​തി​ ​സ്‌​നേ​ഹി​ക​ള്‍​ക്കും​ ​പ​ദ്ധ​തി​ക്ക് ​പി​ന്തു​ണ​ ​അ​റി​യി​ച്ചെ​ത്തു​ന്ന​വ​ര്‍​ക്കും​ ​വ​നം​ ​വ​കു​പ്പ് ​ഇ​ത് ​ന​ല്‍​കും.​ ​

നാ​ട്ടു​കി​ളി​ക​ള്‍​ ​വ​രാ​ന്‍​ ​സാ​ധ്യ​ത​യു​ള്ള,​ ​മ​നു​ഷ്യ​ര്‍​ ​അ​ധി​കം​ ​ഒ​ത്തു​കൂ​ടാ​ത്ത​ ​സ്ഥ​ല​ങ്ങ​ളി​ല്‍​ ​വേ​ണം​ ​ഇ​വ​ ​സ്ഥാ​പി​ക്കാ​ന്‍.​ ​മു​ള​ക​ഴു​കി​ ​വൃ​ത്തി​യാ​ക്കി​ ​
എ​ല്ലാ​ ​ദി​വ​സ​വും​ ​ശു​ദ്ധ​ജ​ലം​ ​നി​റ​യ്ക്ക​ണം.​ ​ഇ​ത് ​കി​ളി​ക​ള്‍​ക്ക് ​പ്ര​യോ​ജ​നം​ ​ചെ​യ്യു​ന്നു​ ​എ​ന്ന് ​ഉ​റ​പ്പു​ ​വ​രു​ത്ത​ണം.​ ​അ​ല്ലാ​ത്ത​ ​പ​ക്ഷം​ ​കി​ളി​ക​ള്‍​ ​ഒ​ത്തു​കൂ​ടു​ന്ന​ ​മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് ​ഇ​വ​ ​മാ​റ്റി​ ​സ്ഥാ​പി​ക്ക​ണം.

വൃ​ക്ഷ​ ​കൊ​മ്പുക​ള്‍,​ ​മ​തി​ലു​ക​ള്‍,​ ​
പ്ര​ത്യേ​കം​ ​ത​യാ​റാ​ക്കി​യ​ ​സ്റ്റാ​ന്റു​ക​ള്‍,​ ​മേ​ല്‍​ക്കൂ​ര​യ്ക്കു​ ​മു​ക​ളി​ല്‍​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​സ്ഥാ​പി​ക്കു​ന്ന​ത്.
കാ​ട്ടി​ക്കു​ളം​ ​ഗ​വ​ണ്‍​മെ​ന്റ് ​ഹ​യ​ര്‍​ ​സെ​ക്ക​ന്‍​ഡ​റി​ ​സ്‌​കൂ​ളി​ലെ​ ​ജൈ​വ​വൈ​വി​ധ്യ​ ​പാ​ര്‍​ക്കി​ല്‍​ ​മു​ള​ ​കൊ​ണ്ടു​ള്ള​ ​ജ​ല​സം​ഭ​ര​ണി​ ​സ്ഥാ​പി​ച്ച്‌ ​പ​ദ്ധ​തി​ക്ക് ​തു​ട​ക്കം​ ​കു​റി​ച്ചു.​ ​

തോ​ല്‍​പ്പെ​ട്ടി​ ​അ​സി​സ്റ്റ​ന്റ് ​വൈ​ല്‍​ഡ് ​ലൈ​ഫ് ​വാ​ര്‍​ഡ​ന്‍​ ​പി.​സു​നി​ല്‍​കു​മാ​ര്‍​ ​പ​ദ്ധ​തി​ ​വി​ശ​ദീ​ക​രി​ച്ചു.​ ​പ്രി​ന്‍​സി​പ്പ​ല്‍​ ​പി.​വി.​ശി​വ​സു​ബ്ര​ഹ്മ​ണ്യ​ന്‍,​ ​അ​ദ്ധ്യാ​പ​ക​രാ​യ​ ​ഒ.​ജെ.​ബി​ജു,​ ​സി.​ടി.​ലൂ​സി,​ ​കെ.​വി.​ശാ​ലി​നി,​ ​ഫോ​റ​സ്റ്റ​ര്‍​മാ​ര​യ​ ​കെ.​എ.​കു​ഞ്ഞി​രാ​മ​ന്‍,​ ​കെ.​രാ​മ​കൃ​ഷ്ണ​ന്‍​ ​എ​ന്നി​വ​ര്‍​ ​നേ​തൃ​ത്വം​ ​ന​ല്‍​കി.

Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *