ജയലക്ഷമിക്ക് “ജയഭേരി “കവിത സമർപ്പിച്ച് രാമനാരായണൻ


Ad
മാനന്തവാടി; ലേക കവിതാ ദിനത്തിൽ  മുൻ മന്ത്രിയും മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥിയുമായ പി.കെ. ജയലക്ഷ്മിക്ക് കവിത സമർപ്പിച്ച് മാനന്തവാടി കമ്മന  സ്വദേശി രാമനാരായണൻ  .  ജയഭേരി എന്ന പേരിലാണ് കവിതയെഴുതിയത്. 
മാനന്തവാടി നഗരത്തിൽ ബസ് സ്റ്റാൻഡിനടുത്ത് അഞ്ജലി എന്ന പേരിൽ  പൂജാ സാധനങ്ങൾ വിൽക്കുന്ന രാമനാരായണൻ  ഒഴിവ് സമയത്തെ നേരം പോക്കിനാണ് പി.കെ. ജയലക്ഷ്മിയെക്കുറിച്ച് കവിത എഴുതിയത്. പിന്നീട് ഒരാവാശേത്തിന്  ആലപിച്ച് നോക്കി. ലോക കവിതാ ദിനമായ ഞായറാഴ്ച ജയഭേരി എന്ന  ആ കവിത  സി.ഡി.യിലാക്കി ജയലക്ഷ്മിക്ക് സമർപ്പിച്ചു. പയ്യമ്പള്ളി കുറുക്കൻമൂലയിൽ നടന്ന യു.ഡി.എഫ് കൺവെൻഷനിലെത്തി പൊതുജനങ്ങൾക്ക് മുമ്പിൽ രാമനാരായണൻ  തന്നെ  കവിത ആലപിക്കുകയും ചെയ്തു. പാട്ട് കേട്ട് ആവേശഭരിതരായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹാളിനുള്ളിൽ മുദ്രാവാക്യം മുഴക്കിയാണ് രാമനാരായണനെയും  ജയലക്ഷ്മിയെയും എതിരേറ്റത് .മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളും  ജനപ്രതിനിധികളും അടങ്ങുന്ന വേദിയിൽ ജയഭേരി പ്രകാശനം ചെയ്തു.  പയ്യംമ്പള്ളി സ്വദേശി കെ.സി. ജോർജ് എഴുതി പ്രസിദീകരിച്ച  പുതിയ പുസ്തകവും സ്ഥാനാർത്ഥിക്ക് സമ്മാനിച്ചു.

Ad
Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *