June 24, 2026

വയനാട്ടിൽ ഇന്ന് 24 പേർക്ക് കോവിഡ്, 18 പേർ രോഗമുക്തർ

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട് ജില്ലയില്‍ ഇന്ന് (22.03.21) 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 18 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27997 ആയി. 27242 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 608 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 536 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

 

രോഗം സ്ഥിരീകരിച്ചവര്‍

മാനന്തവാടി സ്വദേശികള്‍ 9 പേര്‍, ബത്തേരി 3 പേര്‍, കല്‍പ്പറ്റ, തിരുനെല്ലി രണ്ടു പേര്‍ വീതം, കണിയാമ്പറ്റ,  മൂപ്പൈനാട്, പൂതാടി, പൊഴുതന, തരിയോട്, തവിഞ്ഞാല്‍, വെങ്ങപ്പള്ളി, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

 

*18 പേര്‍ക്ക് രോഗമുക്തി*

പുല്‍പ്പള്ളി സ്വദേശികള്‍ 3 പേര്‍, പൂതാടി, ബത്തേരി, എടവക, മാനന്തവാടി, വെങ്ങപ്പള്ളി, കല്‍പ്പറ്റ സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന ഒമ്പത് പേരുമാണ് രോഗമുക്തി നേടിയത്.

 

*194 പേര്‍ പുതുതായി നിരീക്ഷണത്തില്‍*

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (22.03.21) പുതുതായി നിരീക്ഷണത്തിലായത് 194 പേരാണ്. 161 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2978 പേര്‍. ഇന്ന് പുതുതായി 16 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 299 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 304380 സാമ്പിളുകളില്‍ 303673 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 275676 നെഗറ്റീവും 27997 പോസിറ്റീവുമാണ്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *