പുത്തൂര്‍വയല്‍എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയവും കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്രാമീണ കാര്‍ഷിക ഗവേഷക സംഗമം 2021, മാര്‍ച്ച് 23ന് പുത്തൂര്‍വയല്‍


Ad
പുത്തൂര്‍വയല്‍: എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയവും കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്രാമീണ കാര്‍ഷിക ഗവേഷക സംഗമം 2021, മാര്‍ച്ച് 23ന് പുത്തൂര്‍വയല്‍ എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ വെച്ച് നടക്കും. പുതുമയാര്‍ന്ന കൃഷിരീതികള്‍, പുതുമയാര്‍ന്ന കാര്‍ഷിക ഉപകരണങ്ങളുടെ നിര്‍മ്മാണം, മൂല്യവര്‍ദ്ധിതരീതികളുടെ വികസനം എന്നീ മേഖലകളില്‍ കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടുള്ള തിരഞ്ഞെടുക്കപ്പെട്ട 10 കര്‍ഷകരാണ് ഈ കാര്‍ഷിക ഗവേഷക സംഗമത്തില്‍ പങ്കെടുക്കുന്നത്. കണ്ടുപിടിത്തങ്ങള്‍ എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിലെ കാമ്പസില്‍ പ്രദര്‍ശിപ്പിക്കുന്നതായിരിക്കും കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും ലഭ്യമായ അപേക്ഷകളില്‍ നിന്നും സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെ മേധാവി ഡോ. വി. ഷക്കീലയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് ഏറ്റവും പ്രധാനപ്പെട്ട 10 ഗ്രാമീണ കാര്‍ഷിക ഗവേഷകരെ തെരെഞ്ഞെടുത്തത്. കണ്ടെത്തലുകളുടെ, മൂല്യവര്‍ദ്ധനവ് നടത്തല്‍, അവക്ക് പേറ്റന്റ് ലഭ്യമാക്കല്‍ മുതലായ വിഷയങ്ങളെ അധികരിച്ച് വിദഗ്ധര്‍ ക്ലാസ്സെടുക്കുന്നതായിരിക്കും. ഗവേഷക സംഗമത്തില്‍ പങ്കെടുക്കുന്ന എല്ലാ കര്‍ഷകര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായിരിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക്  https://meet.google.com/wmp-nsiu-cwv എന്ന ലിങ്കിലൂടെ പരിപാടിയില്‍ സംബന്ധിക്കാവുന്നതാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *