March 29, 2024

മാനന്തവാടി: വയനാട്ടിലെ നിരാലംബരായ വൃക്കരോഗികള്‍ക്ക് മരുന്നിനും അടിയന്തിര ചികിത്സക്കും സാമ്പത്തികം സ്വരൂപിക്കുന്നതിനായിആരംഭിച്ച ‘അഗ്‌നി കവിത മ്യൂസിക് ബാന്റ്

0
Img 20210322 223036.jpg
മാനന്തവാടി: വയനാട്ടിലെ നിരാലംബരായ വൃക്കരോഗികള്‍ക്ക് മരുന്നിനും അടിയന്തിര ചികിത്സക്കും സാമ്പത്തികം സ്വരൂപിക്കുന്നതിനായിആരംഭിച്ച 'അഗ്‌നി കവിത മ്യൂസിക് ബാന്റ് കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഹാളില്‍  പാടാത്ത വീണയും പാടും  സംഗീത സൗഹൃദ സാന്ത്വന കുടുംബ സംഗമത്തില്‍  പ്രശസ്ത സിനിമ പിന്നണി ഗായകന്‍ പി.കെ സുനില്‍ കുമാര്‍  ഉദ്ഘാടനം ചെയ്തു. ശില്‍പ്പിയും കവിയും ജീവകാരുണ്യ പ്രവര്‍ത്തകനമായ ബി.പ്രദീപ് വയനാട് അദ്ധ്യക്ഷത വഹിച്ചു. അദ്ദേഹം എഴുതിയ കവിതകള്‍ ചൊല്ലി. നിരവധി ഗായികാ ഗായികന്മാര്‍ ഗാനങ്ങള്‍ ആലപിച്ചു.  സി.ടി വേലായുധന്‍ ഇരിങ്ങല്ലൂര്‍ സ്വാഗതം പറഞ്ഞു. പി.കെ സുനില്‍ കുമാര്‍ (ഗായകന്‍), മധു കാടാമ്പുഴ (കവി,സംഗീത സംവിധായകന്‍ ഭഗത് ഗീതാ ആ ചാര്യന്‍), മഠത്തില്‍ അബ്ദുള്‍ അസീസ് (ജീവകാരുണ്യ പ്രവര്‍ത്തകന്‍,) പ്രഷീബ് പി.എസ് (ശില്‍പ്പി ചിത്രകാരന്‍),കലാമണ്ഡലം യദുകൃഷ്ണന്‍ ഇടയ്ക്ക, ചെണ്ട വിദ്വാന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കാലിക്കറ്റ് സ്‌കൂള്‍ ഓഫ് ഫൈന്‍ ആട്‌സ് പ്രിന്‍സിപ്പാള്‍ ചിത്രകാരന്‍ ലക്ഷ്മണന്‍ മാഷ്,  അസോസിയേറ്റ് പ്രൊഫസര്‍മനോജ്  (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി എഡ് സെന്റര്‍), ഹരിദാസ് കുറ്റിക്കാട്ടൂര്‍  രാജന്‍ ഗോവിന്ദപുരം, ബൈജു പണിക്കര്‍ ,അഡ്മിന്‍ രവീന്ദ്രന്‍ തബലിസ്റ്റ, ശ്രീകുമാര്‍ പൂവാട്ട് റമ്പ്ഗായകന്‍ ്  എന്നിവര്‍ ആശംസകളര്‍പ്പിച്ചു പൊതു പരിപാടികളിലും വിവാഹ സല്‍ക്കാരവേദികളിലും എല്ലാം കവിതകളും നാടന്‍ പാട്ടുകളും ഗാനമേളകളും നടത്തി കിട്ടുന്ന തുക പാവപ്പെട്ട വൃക്കരോഗികള്‍ക്കായി നല്‍കുന്നതാണെന്ന് അഗ്‌നി കവിത മ്യൂസിക് ബാന്റ് ഡയറക്ടര്‍, ബി പ്രദീപ് വയനാട് അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് :9747414408 ,6282724228
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *