എടവകയിൽ തരംഗമായി ജയലക്ഷ്മിയുടെ പ്രചരണം


Ad
മാനന്തവാടി: എടവകയിലായിരുന്നു പി- കെ. ജയലക്ഷ്മിയുടെ ചൊവ്വാഴ്ചത്തെ പ്രചരണ പരിപാടികൾ. 
 
രാവിലെ എട്ടരക്ക്   വെങ്ങലോട് കോളനിയിൽ നിന്നാണ് 
യു.ഡി.എഫ്  സ്ഥാനാർഥി  പി.കെ.ജയലക്ഷ്മിയുടെ എടവക സന്ദർശന  പരിപാടി ആരംഭിച്ചത്.ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ , മണ്ഡലം പ്രസിഡണ്ട്  ജോർജ് പടകൂട്ടിൽ, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട്  ജംഷീറ ശിഹാബ്,       മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയൻ , നല്ലൂർ നാട് മണ്ഡലം പ്രസിഡണ്ട് ശശികുമാർ  എന്നിവരും മറ്റ് യു.ഡി.എഫ്. നേതാക്കളും  ചേർന്ന് സ്ഥാനാർത്ഥിയെ സ്വീകരിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ,  കർഷക തൊഴിലാളികൾ എന്നിവരെ നേരിൽ കണ്ട സ്ഥാനാർത്ഥി പി.കെ. ജയലക്ഷ്മി  മറ്റ് തൊഴിലിടങ്ങളും സന്ദർശിച്ചു. വീടിനായി അപേക്ഷിച്ച തനിക്കും കുടുംബത്തിനും വീട് അനുവദിച്ച മുൻ  മന്ത്രിയെ ഒരിക്കൽ   പോലും മറക്കില്ലന്നും    എന്നും കൂടെയുണ്ടാകുമെന്നും വെങ്ങലോട് കോളനിയിലെ  ലക്ഷ്മി പറഞ്ഞു. ജയലക്ഷ്മിയെ എന്തായാലും വിജയിപ്പിക്കുമെന്നും അതിനായി  മുഴുവൻ സമയവും പ്രവർത്തിക്കുകയുമാണന്നുമാണ് കമ്മോം നാല് സെൻ്റ് കോളനിയിലെ രാമചന്ദ്രൻ പറഞ്ഞത്.  എന്നാൽ ഇതൊന്നുമായിരുന്നില്ല കല്ലോടി സെൻ്റ്  ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകർക്ക് പറയാനുണ്ടായിരുന്നത്. ആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയാനും  ഹാജർ നില ഉയരാനും പട്ടികവർഗ്ഗ ക്ഷേമ മന്ത്രിയായിരിക്കെ ജയലക്ഷ്മി ആരംഭിച്ച ഗോത്ര സാരഥി പദ്ധതി ഉപകരിച്ചുവെന്നായിരുന്നു   സ്കൂൾ പ്രധാനാധ്യാപിക അന്നമ്മ എം. മത്തായിയുടെ  അനുമോദനം.  സെൻ്റ് ജോർജ് യു.പി. സ്കൂളിലെ അധ്യാപിക സിസ്റ്റർ ജെറിൻ എഫ്.സി.സിയുടെ  തിരുവസ്ത്ര സ്വീകരണ ജൂബിലി ആഘോഷത്തിലും ജയലക്ഷ്മി പങ്കെടുത്തു. 
 കുനിക്കരച്ചാൽ,
 മൂളിത്തോട്,
  അഞ്ചാം പീടിക ,
   അയില മൂല,
കാപ്പുംകുന്ന്കോളനി,കല്ലോടി,
,കമ്മോം
കാരാങ്കോട്, എന്നിവിടങ്ങൾ കൂടാതെ 
എള്ളുമന്ദം സ്കൂളിലെ  വാക്സിനേഷൻ ക്യാമ്പ് സ്ഥാനാർത്ഥി സന്ദർശിച്ചു. 
അഗ്രഹാരം,
പാണ്ടിക്കടവ്, രണ്ടേ നാൽ,പള്ളിക്കൽ,എരണക്കൊല്ലി, ചേമ്പിലോട്,
         കുണ്ടറ മൂല,പുതിയിടം കുന്ന്, എന്നിവിടങ്ങളിൽ ഗൃഹ സന്ദർശനം നടത്തുന്നതിനിടെ കെല്ലൂർ അഞ്ചാം മൈലിലെ മരണ വീട്ടിലുമെത്തി.  
പായോട് കഴിഞ്ഞ ദിവസം മരത്തിൽ നിന്ന് വീണ് മരിച്ച    
കച്ചേരി പൊയിൽ ഗോപിയുടെ വീട്ടുകാരെയും ആശ്വസിപ്പിക്കാൻ സ്ഥാനാർത്ഥിയെത്തി. കാരക്കുനിയിലെ 
കുടുംബ സംഗമം,
 
പാലമൊക്കിലെ  പൊതുയോഗം എന്നീ പരിപാടികളിൽ പങ്കെടുത്ത ശേഷം 
 മാങ്ങലാടി കോളനിയും സന്ദർശിച്ചാണ് ചൊവ്വാഴ്ച എടവകയിലെ പ്രചരണം അവസാനിപ്പിച്ചത്.  ഇതിനിടെ ഡി.സി.സി. ജനറൽ സെക്രട്ടറിയായി നിയമിതനായ മുതിർന്ന കോൺഗ്രസ് നേതാവ് കെ.ജെ. പൈലിയെ വീട്ടിലെത്തി അഭിനന്ദിച്ചു. തുടർന്ന് യു.ഡി.എഫ് നേതാക്കൾക്കും  ജനപ്രതിനിധികൾക്കുമൊപ്പം  കൂടുതൽ വീടുകളിൽ സന്ദർശനം നടത്താനും ജയലക്ഷ്മിക്ക് സാധിച്ചു. യു.ഡി.എഫ്. പ്രകടനപത്രികയിലെ ന്യായ് പദ്ധതിയാണ് എല്ലായിടത്തും അടിവരയിട്ട് പറഞ്ഞ് പ്രചരിപ്പിക്കാനാണ് സ്ഥാനാർത്ഥിയായ ജയലക്ഷ്മി കൂടുതൽ സമയം ഭവന സന്ദർശനത്തിൽ ഊന്നൽ നൽകുന്നത്. ബുധനാഴ്ച തൊണ്ടർനാട് പഞ്ചായത്തിലും  വ്യാഴാഴ്ച വെള്ളമുണ്ട പഞ്ചായത്തിലും 26-ന് തിരുനെല്ലി പഞ്ചായത്തിലുമാണ്  ജയലക്ഷ്മിയുടെ പ്രചരണം
ഫോട്ടോ: 1  എടവക മാങ്ങലാടി പട്ടികവർഗ്ഗ കോളനിയിലെത്തിയ യു.ഡി.എഫ്. സ്ഥാനാർത്ഥി ജയലക്ഷ്മി തൊട്ടിലിൽ കളിക്കുന്ന കുഞ്ഞിനെ എടുക്കാൻ ശ്രമിക്കുന്നു.
2- പായോട് മരമില്ലിൽ തൊഴിലാളികളോ
 വോട്ടഭ്യർത്ഥിക്കുന്നതിനിടെ  ഈർച്ച മില്ലിൻ്റെ പ്രവർത്തനം നോക്കി കാണുന്ന സ്ഥാനാർത്ഥി ജയലക്ഷ്മി. 

Ad
Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *