August 30, 2026

ജില്ലയില്‍ 59 പേര്‍ക്ക് കൂടി കോവിഡ് . 48 പേര്‍ക്ക് രോഗമുക്തി

0
corona-4901878_1280-COVID-19-virus
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ജില്ലയില്‍ ഇന്ന് (23.03.21) 59 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 48 പേര്‍ രോഗമുക്തി നേടി. 55 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28056 ആയി. 27290 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 582 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 511 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*
സുല്‍ത്താന്‍ ബത്തേരി 17, മുട്ടില്‍ 6, കണിയാമ്പറ്റ, നെന്മേനി, വൈത്തിരി 4 വീതം, എടവക 3, കല്‍പ്പറ്റ, കോട്ടത്തറ, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ, വെള്ളമുണ്ട, വെങ്ങപ്പള്ളി 2 വീതം, അമ്പലവയല്‍, പടിഞ്ഞാറത്തറ, പനമരം, തവിഞ്ഞാല്‍, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ദുബൈയില്‍ നിന്ന് വന്ന ബത്തേരി സ്വദേശി, ബാംഗ്ലൂരില്‍ നിന്ന് വന്ന മുട്ടില്‍, മാനന്തവാടി, കല്‍പ്പറ്റ സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

*48 പേര്‍ക്ക് രോഗമുക്തി*
നെന്മേനി മൂന്ന്, മീനങ്ങാടി, പനമരം രണ്ടുവീതം, കല്‍പ്പറ്റ, ബത്തേരി, തിരുനെല്ലി, പുല്‍പ്പള്ളി സ്വദേശികളായ ഓരോരുത്തരും ഒരു തൃശ്ശൂര്‍ സ്വദേശിയും വീടുകളില്‍ ചികിത്സയിലായിരുന്ന 36 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

*220 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (23.03.21) പുതുതായി നിരീക്ഷണത്തിലായത് 220 പേരാണ്. 274 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2924 പേര്‍. ഇന്ന് പുതുതായി 12 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1002 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 305382 സാമ്പിളുകളില്‍ 304288 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 276232 നെഗറ്റീവും 28056 പോസിറ്റീവുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *