നിരീക്ഷകരുടെ സാന്നിധ്യത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെയും യോഗം നടത്തി


Ad

കൽപ്പറ്റ:തെരഞ്ഞെടുപ്പ് ചെലവ്, മാതൃകാ പെരുമാറ്റചട്ടം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും യോഗം ഇലക്്ഷന്‍ നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടന്നു. ചെലവ് നിരീക്ഷണം, എക്കൗണ്ട് സൂക്ഷിക്കല്‍, മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്റിങ് തുടങ്ങിയ കാര്യങ്ങളില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

സിവില്‍ സ്‌റ്റേഷനിലെ പഴശ്ശി ഹാളില്‍ നടന്ന യോഗത്തില്‍ പൊതുനിരീക്ഷകന്‍ അഭിഷേക് ചന്ദ്ര, ചെലവു നിരീക്ഷകന്‍ എസ്. സുന്ദര്‍ രാജന്‍, വരണാധികാരി ഷാമിന്‍ സെബാസ്റ്റ്യന്‍, ചെലവ് നോഡല്‍ ഓഫീസര്‍ എ.കെ ദിനേശന്‍, എം.സി.എം.സി നോഡല്‍ ഓഫീസര്‍ കെ. മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *