കോവിഡ് പ്രതിരോധം വിവാഹം, കായികമത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് നിയന്ത്രണം


Ad
കോവിഡ് 19 രോഗവ്യാപന തോത് ഉയരുന്ന സാഹചര്യത്തില്‍ വിവാഹങ്ങള്‍, കായിക മത്സരങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ചെറിയ ഹാളുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന വിവാഹങ്ങളില്‍ പരമാവധി 100 ആളുകളെ മാത്രമെ പങ്കെടുപ്പിക്കാന്‍ പാടുളളു. വലിയ ഹാള്‍, തുറന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ പരിപാടികള്‍ക്ക് പരമാവധി 200 ആളുകള്‍ക്ക്  പങ്കെടുക്കാം. കൂടാതെ കുടുംബത്തിലെ ഉത്തരവാദിത്വപ്പെട്ടവര്‍ വിവാഹം നടക്കുന്ന പരിധിയിലുള്ള സ്റ്റേഷന്‍ ഹൗസ് ഓഫിസറെ വിവരം രേഖാമൂലം അറിയിക്കേണ്ടതും വിവാഹത്തിന് ക്ഷണിച്ചവരുടെ ലിസ്റ്റ് കൈമാറണമെന്നും ദുരന്ത നിവാരണ നിയമം പ്രകാരം ഇറക്കിയ ഉത്തരവില്‍ പറയുന്നു.
കായിക മത്സരങ്ങള്‍ (ഇന്‍ഡോര്‍-ഔട്‌ഡോര്‍) നടത്തുന്നതിന് മുമ്പായി നിര്‍ബന്ധമായും ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫിസറുടെ അനുമതി വാങ്ങണം. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന മത്സരങ്ങളും പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. വരുന്ന കാണികളുടെ പേര് വിവരം തയ്യാറാക്കി സംഘാടകര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കണം  ഇത്തരത്തില്‍ നടക്കുന്ന കായിക മത്സരങ്ങളില്‍  ഇന്‍ഡോറില്‍ 100 ഉം തുറന്ന മൈതാനങ്ങളില്‍ 200 ഉം കാണികള്‍ എന്നുള്ളത് കര്‍ശനമായി പാലിക്കണം.  ഇക്കാര്യങ്ങല്‍ പോലിസ്, സെക്ടര്‍ മജിസ്‌ട്രേറ്റ് എന്നിവര്‍ ഉറപ്പാക്കണം. മറ്റ് പരിപാടികളിലും ഉത്സവങ്ങള്‍, ചടങ്ങുകള്‍ , ഒത്തുചേരലുകള്‍ മുതലായവ) നിര്‍ബന്ധമായും കോവിഡ് പ്രട്ടോക്കോള്‍ പാലിക്കണം. വ്യവസ്ഥകള്‍ പാലിക്കാത്ത വ്യക്തികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.
നിലവില്‍ ജില്ലയില്‍ കോവിഡ് വ്യാപനത്തിന്റെ തോത് പതിയെയാണെങ്കിലും വര്‍ദ്ധിച്ച് വരുന്നതും മറ്റ് സംസ്ഥാനങ്ങളില്‍ പലയിടത്തും ക്രമാതീതമായി കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതും പരിഗണിച്ചാണ് നടപടി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *