September 22, 2026

വിനോദയാത്രയ്ക്ക് വിദ്യാർഥിനികൾ പകർത്തിയ വീഡിയോയിൽ കുടുങ്ങിയത് കടുവ

0
By ന്യൂസ് വയനാട് ബ്യൂറോ
വിനോദയാത്രയ്ക്ക് വിദ്യാർഥിനികൾ പകർത്തിയ  വീഡിയോയിൽ കുടുങ്ങിയത് കടുവ
തോല്‍പ്പെട്ടി: മേപ്പാടി കാപ്പംകൊല്ലി ഗൈഡന്‍സ് വിമന്‍സ് കോളേജ് വിദ്യാര്‍ഥിനികളുടെ പഠനയാത്രയിലാണ് ഈ അപ്രതീക്ഷിത അനുഭവമുണ്ടായത്. ബേഗൂര്‍  തോല്‍പ്പെട്ടി യാത്രക്കിടയിലാണ് വിദ്യാര്‍ത്ഥിനികള്‍ കടുവയെ കണ്ടത്. കാടിന്റെ മനോഹരിത മൊബൈലില്‍ പകര്‍ ത്തികൊണ്ടിരിക്കെ യാദൃശ്ചികമായാണ് കാടിന്റെ മുകള്‍ ഭാഗത്ത് നിന്നും ഇറങ്ങി വരുന്ന കടുവ മൊബൈല്‍ ക്യാമറയില്‍ പതിഞ്ഞത്.തുടര്‍ന്ന്  റോഡ് മുറിച്ച് കടന്ന കടുവ താഴ് ഭാഗത്തേക്ക് പോയതായും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *