ഫ്ലാഷ്മോബ് സംഘടിപ്പിച്ചു


Ad
ഫ്ലാഷ്മോബ് സംഘടിപ്പിച്ചു

മുട്ടിൽ: സ്വീപ്പ് പദ്ധതിയുടെ കാമ്പസ് ടു കാമ്പസ് പരിപാടിയുടെ ഭാഗമായി മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെൻ്റ് വിദ്യാർത്ഥികൾ ഫ്ലാഷ്മോബ് അവതരിപ്പിച്ചു. 
വോട്ടെടുപ്പിൻ്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് ഇടയിൽ പ്രചരിപ്പിക്കുന്നതിനാണ് ഫ്ലാഷ്മോബ് സംഘടിപ്പിച്ചത്. മീനങ്ങാടി സെന്റ് ഗ്രിഗോറിയോസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, മീനങ്ങാടി സെന്റ് മേരീസ് കോളേജ്, സുൽത്താൻ ബത്തേരി കോ-ഒപ്പറേറ്റീവ് ആർട്‌സ് കോളേജ്, സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ്, പുൽപ്പള്ളി പഴശ്ശിരാജ കോളേജ് എന്നിവിടങ്ങളിലാണ് പരിപാടി അവതരിപ്പിച്ചത്. സ്വീപ് നോഡൽ ഓഫീസറായ അസിസ്റ്റന്റ് കളക്ടർ ഡോ. ബൽപ്രീത് സിംങ്, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ സുഭദ്ര നായർ, സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റ് എച്ച്.ഒ.ഡി അഹമ്മദ് മുനവ്വിർ, ടീച്ചർമാരായ റീജ റപ്പായ്, സുഹാൻ നിഷാദ്, അബ്ദുൾ നിസാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *