ആദ്യകാല ജനസംഘം, ബിജെപി പ്രവർത്തകരുടെ സംഗമം നടത്തി
ആദ്യകാല ജനസംഘം, ബിജെപി പ്രവർത്തകരുടെ സംഗമം നടത്തി
സുൽത്താൻ ബത്തേരി: നിയോജകമണ്ഡലത്തിലെ ആദ്യകാല ജനസംഘം, ബിജെപി പ്രവർത്തകരുടെ സംഗമം നടത്തി. സംഗമം ബിജെപി ദേശീയ സമിതി അംഗം പി. സി. മോഹനൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. മുതിർന്ന പ്രവർത്തകൻ സി. രാമൻകുട്ടി അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കർ, മേഖല ജനറൽ സെക്രട്ടറി k. സദാനന്ദൻ, മേഖല സംഘടന സെക്രട്ടറി സുരേഷ്, ck ബാലകൃഷ്ണൻ, കെ മോഹൻദാസ്, മദൻലാൽ, കെ. സി. കൃഷ്ണൻകുട്ടി, എന്നിവർ സന്നിഹിതരായിരുന്നു.
തലമുറ മാറ്റം സംഘടന പ്രയാണത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, തുടർന്നും മുതിർന്ന പ്രവർത്തകരുടെ അനുഭവങ്ങളും സഹായങ്ങളും പാർട്ടിയുടെ വളർച്ചക്ക് സഹായകം ആകുമെന്ന് സംഗമം വിലയിരുത്തി.
.
Leave a Reply