പോളിംഗ് ബൂത്തുകളിൽ മാലിന്യ സംസ്കരണത്തിനായി ഹരിത കർമസേന


Ad
പോളിംഗ് ബൂത്തുകളിൽ മാലിന്യ സംസ്കരണത്തിനായി ഹരിത കർമസേന

പോളിംഗ് ബൂത്തുകളിലെ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് സംവിധാനമൊരുക്കുകയാണ് ഹരിത കർമസേന. പോളിംഗ് ബൂത്തുകളിൽ കൃത്യമായ മാലിന്യ സംസ്കരണം ഉറപ്പ് വരുത്തുന്നതിന് 
നിയോജക മണ്ഡലാടിസ്ഥാനത്തിൽ നോഡൽ ഓഫീസർമാരായി താലൂക്ക് ഹെഡ്ക്വാട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർമാരെ നിയോഗിച്ചിട്ടുണ്ട്. ഓരോ ബൂത്തുകളിലും സംസ്കരണം കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് നിരീക്ഷിക്കുന്നതിനായി അതത് പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. 
പോളിംഗ് ബൂത്തുകളിലെ ജൈവ, അജൈവ, ബയോ – മെഡിക്കൽ മാലിന്യങ്ങൾ വ്യത്യസ്ത നിറങ്ങളിലുള്ള ബാഗുകളിൽ നിക്ഷേപിച്ച് അതത് സംസ്കരണ യൂണിറ്റുകളിൽ എത്തിക്കും. ബയോ മെഡിക്കൽ മാലിന്യങ്ങളുടെ സംസ്കരണം നടത്തുന്നത് ഇമേജ് ഏജൻസിയാണ്. ജൈവ അജൈവ മാലിന്യങ്ങളുടെ സംസ്കരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സംസ്കരണ യൂണിറ്റുകളിൽ നടക്കും. മാലിന്യം സംസ്കരിക്കുന്നതിനായി കയറ്റി അയക്കുന്ന വാഹനങ്ങളിൽ ജി.പി.എസ് സംവിധാനം ഒരുക്കിയിട്ടുള്ളതിനാൽ ഹരിത കർമ സേനാംഗങ്ങൾക്ക് തങ്ങളുടെ മൊബൈൽ ഫോൺ വഴി വാഹനങ്ങളെ നിയന്ത്രിക്കാൻ സാധിക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *