April 25, 2024

‘കോളനിയിൽ ഒരു ഔഷധ ഉദ്യാനം’ പദ്ധതിയുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

0
Img 20210407 Wa0004.jpg
ലോകാരോഗ്യ ദിനത്തിൽ കോളനിയിൽ ഒരു  ഔഷധ ഉദ്യാന പദ്ധതിയുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്
മാനന്തവാടി: ലോകാരോഗ്യ ദിനാചാരണത്തോട് അനുബന്ധിച്ചു മാനന്തവാടി ബേഗൂർ കാട്ടു നായിക്ക കോളനിയിൽ വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ  നേത്രത്വത്തിൽ ഔഷധ തോട്ടം നട്ടു പിടിപ്പിച്ചു.ഡോ അനു ജോസ്  ലോകാരോഗ്യ ദിന സന്ദേശം  നൽകി.ഔഷധ സസ്യങ്ങളുടെ  നടീൽ രീതികളെ  കുറിച്ചും, ഗൃഹ വൈദ്യ മുറകളെ കുറിച്ചും ഡോ അരുൺ ബേബി  സംസാരിച്ചു. ആരോഗ്യകരമായ ഒരു ലോകം കെട്ടിപ്പടുക്കുക എന്ന ഈ  വർഷത്തെ  ലോകാരോഗ്യ ദിന സന്ദേശത്തെ മുൻ നിർത്തി കോളനികളിൽ  ഔഷധ സസ്യങ്ങൾ നട്ടു പിടിപ്പിക്കുകയും, ഗൃഹ വൈദ്യ മുറകൾ പഠിപ്പിച്ചു കൊടുക്കുകയും  ചെയ്യുന്നതിലൂടെ കോളനികളിൽ പടർന്നു പിടിക്കുന്ന പല സാംക്രമിക രോഗങ്ങളെയും  മുളയിലേ നുള്ളിക്കളയാം എന്ന  വലിയൊരു സന്ദേശമാണ് വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ് സമൂഹത്തിനു  കൈമാറുന്നതെന്നു ഹെൽത്ത് ഇൻസ്‌പെക്ടർ  ആയിഷ  പറഞ്ഞു.അങ്കനവാടി ടീച്ചർ എലിസമ്പത്ത്  നന്ദി  രേഖപ്പെടുത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *